Allegation | ഫുട്‌ബോള്‍ കളിക്കിടെ വീണ് എല്ലുപൊട്ടിയ വിദ്യാര്‍ഥിയുടെ കൈ മുറിച്ചുമാറ്റി; ചികിത്സാപ്പിഴവ് ആരോപിച്ച് ആശുപത്രിക്കെതിരെ ബന്ധുക്കളുടെ പരാതി
Nov 21, 2022, 12:53 IST
കണ്ണൂര്‍: (www.kasargodvartha.com) ഫുട്‌ബോള്‍ കളിക്കിടെ വീണ് എല്ലുപൊട്ടിയ വിദ്യാര്‍ഥിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തില്‍ ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം രംഗത്ത്. തലശ്ശേരി ജെനറല്‍ ആശുപത്രിക്കെതിരെയാണ് വിദ്യാര്‍ഥിയുടെ ബന്ധുക്കള്‍ രംഗത്തെത്തിയത്. എല്ലുപൊട്ടിയിട്ടും ഒരാഴ്ച കഴിഞ്ഞാണു ശസ്ത്രക്രിയ നടത്തിയതെന്നു ബന്ധുക്കള്‍ ആരോപിച്ചു.
എന്നാല്‍ ചികിത്സാപ്പിഴവ് മൂലമല്ല കൈ മുറിച്ചുമാറ്റേണ്ടി വന്നതെന്നും എല്ലുപൊട്ടി മൂന്നാം ദിവസം കുട്ടിക്ക് കംപാര്‍ട്‌മെന്റ് സിന്‍ഡ്രോം എന്ന അവസ്ഥ വന്നതിനാലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. കയ്യിലേക്കുള്ള രക്തയോട്ടം നിലയ്ക്കുന്ന അവസ്ഥയാണ് കംപാര്‍ട്‌മെന്റ് സിന്‍ഡ്രോം. കോഴിക്കോട് മെഡികല്‍ കോളജിലും മികച്ച ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
Keywords: Student's Hand Was Allegedly Amputated Due to Treatment Failure; Complaint Against Hospital, Kannur, News, Football, Top-Headlines, Allegation, Complaint, Injured, Student, Kerala.