അംഗീകാരമില്ലാത്ത സ്കൂളുകള്‍ക്കെതിരെ കര്‍ശന നടപടികളുമായി സര്‍ക്കാര്‍
May 24, 2017, 13:30 IST
പയ്യന്നൂര്‍: (www.kasargodvartha.com 24.05.2017) അംഗീകാരമില്ലാത്ത സ്കൂളുകള്‍ക്കെതിരെ കര്‍ശന നടപടികളുമായി സര്‍ക്കാര്‍ രംഗത്ത്. വിദ്യാഭ്യാസ വകുപ്പ് ജില്ലയിലെ അംഗീകാരമില്ലാത്ത അണ്‍എയ്ഡഡ് സ്കൂളുകളുടെ കണക്കെടുപ്പ് തുടങ്ങി. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായാണ് ഈ നടപടി.
കഴിഞ്ഞദിവസം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇത്തരം സ്കൂളുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനമായത്. അംഗീകാരമില്ലാത്ത അണ്‍എയ്ഡഡ് സ്കൂളുകള്‍ രക്ഷിതാക്കളെ തെറ്റിദ്ധരിപ്പിച്ച് വിദ്യാര്‍ത്ഥികളെ ചേര്‍ക്കുന്നതായി യോഗത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി.
നിലവില്‍ വിദ്യാഭ്യാസ വകുപ്പിന്റെ പക്കല്‍ ഇതുസംബന്ധിച്ച് കണക്കുകളില്ല. അതുകൊണ്ടുതന്നെ ഇത്തരം സ്കൂളുകളെ മനസിലാക്കുവാന്‍ വകുപ്പിന് സാധിക്കുന്നുമില്ല. അണ്‍എയ്ഡഡ് സ്കൂളുകള്‍ അംഗീകാരം സംബന്ധിച്ച രേഖകള്‍ സമര്‍പ്പിച്ച് എഇഒമാര്‍ക്ക് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമത്തില്‍ വ്യവസ്ഥയുണ്ട്. 2010ല്‍ ഇതുസംബന്ധിച്ച് ഉത്തരവുമിറക്കിയിരുന്നു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ പൊതുവിദ്യാലയങ്ങളില്‍ പുതുതായി ചേര്‍ന്ന കുട്ടികളുടെ എണ്ണത്തില്‍ കാര്യമായി വര്‍ധനവുണ്ടായതായി എ ഇ ഒമാര്‍ അറിയിച്ചിട്ടുണ്ട്. ജില്ലയിലെ ചിലയിടങ്ങളില്‍ പൊതുവിദ്യാലയങ്ങളില്‍ ചേര്‍ന്ന് പഠിക്കുവാന്‍ സന്നദ്ധരായ വിദ്യാര്‍ത്ഥികളെ ചില അണ്‍എയ്ഡഡ് സ്കൂളുകള്‍ റാഞ്ചാന്‍ ശ്രമിക്കുന്നതായി പരാതിയുയര്‍ന്നിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Payyannur, College, Education, Kannur, Top-Headlines, Meeting, Government action against unrecognized colleges.

Representational Image