ഉപ്പളയിലെ 19 കാരന്‍ ഉള്‍പെട്ട ക്വട്ടേഷന്‍ സംഘം കണ്ണൂരില്‍ പിടിയില്‍
Oct 23, 2016, 09:00 IST
തലശേരി: (www.kasargodvartha.com 23/10/2016) റിയല്‍ എസ്റ്റേറ്റ് വ്യാപാരിയെ തട്ടിക്കൊണ്ടുപോകാന്‍ ആയുധങ്ങളുമായെത്തിയ ഉപ്പളയിലെ 19 കാരന്‍ ഉള്‍പെട്ട ക്വട്ടേഷന്‍ സംഘം കണ്ണൂരില്‍ പോലീസ് പിടിയിലായി. ഉപ്പളയിലെ ബിലാല്‍ (19), ഉഡുപ്പി പടുവദ്രിയിലെ റസീല്‍ (29), കണ്ണൂര്‍ കുടുക്കിമെട്ടയിലെ റഹീസ് (25), ഉഡുപ്പി ഹിറുവയിലെ ഇഖ്ബാല്‍ (27), അബ്ദുല്‍ സമദ് (24) എന്നിവരാണ് പിടിയിലായത്.
കണ്ണൂര്‍ ചിറക്കരയിലെ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി വന്‍ തുക ആവശ്യപ്പെടാനായിരുന്നു ഇവരുടെ പദ്ധതിയെന്ന് പോലീസ് പറഞ്ഞു. ചിറക്കരയിലെ മറ്റൊരു റിയല്‍ എസ്റ്റേറ്റ് വ്യാപാരിയാണ് ഇവര്‍ക്ക് ക്വട്ടേഷന്‍ നല്‍കിയത്. നമ്പര്‍ പ്ലേറ്റില്ലാത്ത വാഹനത്തില്‍ കറങ്ങുന്നതിനിടെയാണ് സംഘം പോലീസ് പിടിയിലായത്. ഗള്‍ഫില്‍ നിന്നും 15 ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷന്‍ ഉറപ്പിച്ചത്.
ക്വട്ടേഷന്‍ നല്‍കിയ ആള്‍ക്കെതിരെ നേരത്തെ കള്ളക്കടത്ത് കേസില്‍ റവന്യൂ ഇന്റലിജന്‍സ് വിഭാഗം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അതിനാല്‍ ഇയാള്‍ ഗള്‍ഫിലാണ്.
Keywords : Kannur, Arrest, Police, Kasaragod, Uppala, Accuse, Car, Bilal Uppala, Goons busted in Kannur .