വീണ്ടും സ്വര്‍ണവേട്ട; കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 51 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
കണ്ണൂര്‍: (www.kasargodvartha.com 16.11.2021) കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടി. 51 ലക്ഷം രൂപയുടെ 1040 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമാണ് പിടികൂടിയത്. ശര്ജയില് നിന്നെത്തിയ ആറളം സ്വദേശി എം ഫാസിലില്‍ പിടിയിലായി. കസ്റ്റംസും ഡിആര്‍ഐയും സംയുക്തമായി നടത്തിയ പരിശോധനയില്‍ സ്വര്‍ണം പിടിച്ചെടുക്കുകയായിരുന്നു.
അതേസമയം കഴിഞ്ഞ ആഴ്ച കോഴിക്കോട് വിമാനത്താവളത്തിലും വന്‍ സ്വര്‍ണവേട്ട നടന്നിരുന്നു. മൂന്ന് യാത്രികരില്‍ നിന്നായി 4.700 കിലോ ഗ്രാം സ്വര്‍ണമാണ് വിമാനത്താവളത്തില്‍ പിടികൂടിയത്. കോഴിക്കോട് സ്വദേശി ഹനീഫയില്‍ നിന്നും 2.28 കിലോഗ്രാം സ്വര്‍ണവും ബഹ്റൈനില്‍ നിന്നും എത്തിയ തിരൂരങ്ങാടി സ്വദേശി രവീന്ദ്രനില്‍ നിന്നും 2.06 കിലോഗ്രാം സ്വര്‍ണവും ശാര്‍ജയില്‍ നിന്നും വന്ന മലപ്പുറം സ്വദേശി അബ്ദുര്‍ ജലീല്‍ നിന്നും 355 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്.
File Photo:
Keywords: Kannur, News, Kerala, Top-Headlines, Crime, Gold, Seized, Airport, Gold worth Rs 51 lakh seized from Kannur airport