കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വർണവുമായി കാസർകോട് സ്വദേശിനിയടക്കം രണ്ട് പേർ പിടിയിൽ
Dec 25, 2021, 10:40 IST
കണ്ണൂർ: (www.kasargodvartha.com 25.12.2021) കണ്ണൂര്‍ വിമാനത്താവളത്തില്‍ രണ്ട് കേസുകളിലായി സ്വർണവുമായി കാസർകോട് സ്വദേശിനിയടക്കം രണ്ട് പേർ കസ്റ്റംസിന്റെ പിടിയിലായി. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ആഇശ, ദക്ഷിണ കന്നഡ ജില്ലയിലെ മുഹമ്മദ് റാഫി എന്നിവരാണ് പിടിയിലായത്.
ദുബൈയിൽ നിന്ന് ഗോ എയർ വിമാനത്തിൽ എത്തിയ റാഫിയിൽ നിന്ന് 1962 ഗ്രാം സ്വർണവും എയർ ഇൻഡ്യ എക്‌സ്പ്രസ് വിമാനത്തിൽ അബുദബിയിൽ നിന്നെത്തിയ യുവതിയിൽ നിന്ന് 431 ഗ്രാം സ്വർണവുമാണ് പിടികൂടിയത്.
ഇരുവരിൽ നിന്നുമായി മൊത്തം 1,14,69,600 രൂപ വിലമതിക്കുന്ന 2360 ഗ്രാം സ്വർണമാണ് കണ്ടെടുത്തത്. അസി. കമീഷനര്‍ ഇ വികാസ്, സൂപ്രണ്ടുമാരായ ജ്യോതിലക്ഷ്മി, വി പി ജോയി, എന്‍ സി പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
കഴിഞ്ഞ വിദേശത്ത് നിന്നും എത്തിയ യാത്രക്കാരനിൽ നിന്നും 72 ലക്ഷം രൂപ വിലമതിക്കുന്ന 1496 ഗ്രാം സ്വർണം പിടികൂടിയിരുന്നു. അടുത്തിടെയാണ് കണ്ണൂരിൽ സ്വർണവുമായി നിരവധി പേരാണ് കസ്റ്റംസിന്റെ പിടിയിലായത്. ഈ മാസം മാത്രം 4,59,75,600 രൂപയുടെ സ്വർണം പിടികൂടിയെന്നാണ് കണക്ക്.
Keywords: Gold seized worth around Rs 1.14 crore at Kannur Airport, Kerala, News, Kannur, Airport, Kasaragod, Top-Headlines, Gold, Seized, Dubai, Customs.
< !- START disable copy paste -->