Gold seized | കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവുമായി കാസർകോട് സ്വദേശി പിടിയിൽ
Aug 31, 2022, 22:24 IST
കണ്ണൂർ: (www.kasargodvartha.com) കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. വിമാനത്താവളത്തിലെ എയര്‍ ഇന്റലിജന്‍സ് യൂനിറ്റിലെ ഡിആര്‍ഐ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് 61.10 ലക്ഷം വിപണിമൂല്യമുള്ള 1183 ഗ്രാം സ്വര്‍ണം പിടികൂടിയത്. കാസര്‍കോട് ബേക്കല്‍ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹനീഫ് എന്നയാളിൽ നിന്നാണ് സ്വർണം കണ്ടെടുത്തത്.
മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തിയത്. സ്വർണ സംയുക്ത പേസ്റ്റ് അടങ്ങിയ 4 പാകറ്റുകളാണ് കണ്ടെത്തിയത്. അബുദബിയില്‍ നിന്നുള്ള ഫ്‌ലൈറ്റിലാണ് ഇയാള്‍ എത്തിയത്.
അസിസ്റ്റന്റ്കമീഷണർ ഇവി ശിവരാമന്‍, സൂപ്രണ്ടുമാരായ എന്‍സി പ്രശാന്ത്, ബിന്ദു കെ ഇന്‍സ്‌പെക്ടര്‍മാരായ നിവേദിത, ജിനേഷ്, രാജീവ് വി, രാംലാല്‍, ഓഫീസ് അസിസ്റ്റന്റ് ലിനീഷ് പിവി, പ്രീഷ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.
Keywords: Kannur, Kerala, Latest-News, News, Top-Headlines, Gold, Smuggling, Arrest, Kasaragod, Bekal, Gold seized in Kannur; Kasaragod native held.
സ്വര്‍ണ വേട്ടയ്ക്ക് നേതൃത്വം നല്‍കിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍