city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Gold seized | 1.10 കോടി രൂപയുടെ സ്വർണവുമായി കാസർകോട് സ്വദേശി അടക്കം 2 പേർ കണ്ണൂർ വിമാനത്താവളത്തിൽ പിടിയിൽ

കണ്ണൂര്‍: (www.kasargodvartha.com) 1.10 കോടി രൂപയുടെ സ്വർണവുമായി കാസർകോട് സ്വദേശി അടക്കം രണ്ട് പേർ കണ്ണൂർ വിമാനത്താവളത്തിൽ പിടിയിൽ. കാസർകോട്ടെ മുഹമ്മദ് അല്‍ത്വാഫ്, കണ്ണൂർ ജില്ലയിലെ മുഹമ്മദ് ബശീര്‍ എന്നിവരാണ് പിടിയിലായത്.

Gold seized | 1.10 കോടി രൂപയുടെ സ്വർണവുമായി കാസർകോട് സ്വദേശി അടക്കം 2 പേർ കണ്ണൂർ വിമാനത്താവളത്തിൽ പിടിയിൽ

ബുധനാഴ്ച രാവിലെ ദുബൈയിൽ നിന്നും എയര്‍ ഇൻഡ്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയതായിരുന്നു ഇരുവരും. ഡിആര്‍ഐയും കസ്റ്റംസും നടത്തിയ പരിശോധനയിലാണ് ഇവരില്‍ നിന്ന് 1797 ഗ്രാം സ്വര്‍ണം പിടികൂടിയത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം സോക്സിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു.

മുഹമ്മദ് അല്‍ത്വാഫില്‍ നിന്നും 71 ലക്ഷം രൂപ വരുന്ന 1157 ഗ്രാം സ്വര്‍ണവും മുഹമ്മദ് ബശീറില്‍ നിന്ന് 39 ലക്ഷം രൂപ വരുന്ന 640 ഗ്രാം സ്വര്‍ണവുമാണ് കണ്ടെടുത്തത്. വരും ദിവസങ്ങളിലും റെയ്ഡ് ശക്തമാക്കുമെന്ന് കസ്റ്റംസ് അറിയിച്ചു.

Keywords: Gold, Seized, Kannur, Airport, Air India, Flight, Kasaragod, Dubai, Customs, DRI, Raid, Gold seized from two passengers at Kannur airport.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia