Gold Seized | കണ്ണൂര്‍ വിമാനത്താളവത്തില്‍ വന്‍ സ്വര്‍ണവേട്ട; കാസര്‍കോട് സ്വദേശികള്‍ പിടിയില്‍
Aug 14, 2022, 22:35 IST
കണ്ണൂര്‍: (www.kasargodvartha.com) അന്തരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും വന്‍സ്വര്‍ണവേട്ട. ഒന്നര കിലോ സ്വര്‍ണവുമായി രണ്ട് കാസര്‍കോട് സ്വദേശികള്‍ പിടിയിലായി. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇബ്രാഹിം ഖലീൽ, ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുൽ ബാസിത് എന്നിവരാണ് പിടിയിലായത്. അബുദബിയില്‍ നിന്ന് ജി 854 വിമാനത്തില്‍ എത്തിയ ഇബ്രാഹിം ഖലീലില്‍ നിന്ന് 17,48,700 രൂപയുടെ 335 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ഇയാള്‍ ധരിച്ചിരുന്ന ചെരുപ്പുകള്‍ക്കുള്ളില്‍ സമര്‍ത്ഥമായി ഒളിപ്പിച്ച രണ്ട് പാകറ്റുകളിലായി സ്വര്‍ണം സംയുക്ത രൂപത്തിലാണ് ഉണ്ടായിരുന്നത്.
ഡിആര്‍ഐ കണ്ണൂര്‍ യൂണിറ്റിന്റെ പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച അബുദബിയില്‍ നിന്ന് വന്ന ബാസിതില്‍ നിന്ന് 62,43,120 രൂപയുടെ 1196 ഗ്രാം സ്വര്‍ണമാണ് കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എയര്‍ ഇന്റലിജന്‍സ് യൂണിറ്റിലെ ഡിആര്‍ഐ കണ്ണൂര്‍ യൂണിറ്റിലെ ഉദ്യോഗസ്ഥരും കണ്ണൂര്‍ യൂണിറ്റിലെ ഉദ്യോഗസ്ഥരും ചേര്‍ന്ന് പിടികൂടിയത്. ഇയാള്‍ ധരിച്ചിരുന്ന കാല്‍മുട്ട് ബാന്‍ഡുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച ചതുരാകൃതിയിലുള്ള രണ്ട് പാകറ്റുകളില്‍ സംയുക്ത രൂപത്തില്‍ സ്വര്‍ണം കൊണ്ടുവരികയായിരുന്നു.
അസിസ്റ്റന്റ് കമീഷണര്‍ ടിഎം മുഹമ്മദ് ഫൈസ്, സൂപ്രണ്ടുമാരായ കൂവന്‍ പ്രകാശന്‍, ശ്രീവിദ്യ സുധീര്‍, ഇന്‍സ്പെക്ടര്‍മാരായ നിഖില്‍ കെ ആര്‍, സന്ദീപ് ദാഹിയ, നിശാന്ത് താക്കൂര്‍, ജുബര്‍ ഖാന്‍, ഓഫീസ് സ്റ്റാഫുകളായ ലിനീഷ്, ലയ എന്നിവരുടെ നേതൃത്വത്തിലുള്ള കസ്റ്റംസ് സംഘമാണ് റെയ്ഡുനടത്തിയത്.

Keywords: News, Kerala, Kannur, Kasaragod, Top-Headlines, Airport, Gold, Seized, Gold Seized at Kannur Airport.
< !- START disable copy paste -->