കരിപ്പൂരിൽ വീണ്ടും സ്വർണ വേട്ട; കാസർകോട് സ്വദേശി ഉൾപെടെ രണ്ട് പേർ 1.18 കോടി രൂപയുടെ സ്വർണവുമായി പിടിയിൽ; കടത്തിയത് മിശ്രിത രൂപത്തിലാക്കി
Feb 19, 2021, 11:57 IST
കരിപ്പൂർ: (www.kasargodvartha.com 19.02.2021) കോഴിക്കോട് കരിപ്പൂരിൽ വീണ്ടും സ്വർണ വേട്ട. കാസർകോട് സ്വദേശി ഉൾപെടെ രണ്ട് പേർ 1.18 കോടി രൂപയുടെ സ്വർണവുമായി പിടിയിലായി. അനിൽ കുടുലു, ആലപ്പുഴ ചേർത്തലയിലെ ജോൺ വർഗീസ് എന്നിവരാണ് പിടിയിലായത്.
2.66 കിലോഗ്രാം സ്വർണമാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയത്. ദുബൈയിൽ നിന്നെത്തിയ അനിൽ കുടുലുവിൽ നിന്ന് 73.5 ലക്ഷം രൂപയുടെ 1.509 കിലോഗ്രാം സ്വർണമാണ് കസ്റ്റംസ് പരിശോധനയിൽ പിടികൂടിയത്. മിശ്രിത രൂപത്തിലാക്ക ഹാൻഡ് ബാഗിൽ ഒളിപ്പിച്ച നിലയിലായിരു സ്വർണം.
ഷാർജയിൽ നിന്നെത്തിയ ജോൺ വർഗീസ് ശരീരത്തിൽ ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്. വേർതിരിച്ച സ്വർണത്തിന് 45 ലക്ഷം രൂപ വില വരുമെന്ന് കസ്റ്റംസ് വ്യക്തമാക്കി. കസ്റ്റംസ് ഡപ്യൂടി കമീഷണർ ടി എ കിരണിന്റെ നേതൃത്വത്തിലായിരുന്നു സ്വർണ വേട്ട നടത്തിയയത്.
സൂപ്രണ്ടുമാരായ കെ സുധീർ, ഐസക് വർഗീസ്, എം ഉമാദേവി, ഗഗൻദീപ് രാജ്, തോമസ് വർഗീസ്, ഇൻസ്പെക്ടർമാരായ എൻ റഈസ്, ജി അരവിന്ദ്, റോഹിത് കത്രി, നരസിംഹ വെളുരി നായ്ക്, കെ രാജീവ്, സുമിത് നെഹ്റ, പ്രമോദ്, സുമൻ ഗോദ്ര, വി സി മിനിമോൾ, ഹെഡ് ഹവിൽദാർമാരായ അബ്ദുൽ ഗഫൂർ, ചന്ദ്രൻ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
രണ്ട് ദിവസം മുമ്പ് മറ്റൊരു കാസർകോട്ടുകാരനെ വിദേശ കറൻസി കടത്താനുള്ള ശ്രമത്തിൽ കസ്റ്റംസ് പിടികൂടിയിരുന്നു. തുടർച്ചയായി കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസ് സ്വർണ വേട്ട നടത്തിവരുന്നുണ്ട്.

Keywords: Kerala, News, Kasaragod, Kannur, Airport, Gold, Accused, Arrest, Top-Headlines, Police, Gold hunt resumes in Karipur; Two persons, including a Kasargod resident, arrested with gold worth Rs 1.18 crore.
< !- START disable copy paste -->