city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗൂഗിള്‍ മാപ്പ് നോക്കി ക്ഷേത്ര ദര്‍ശനത്തിന് പുറപ്പെട്ടു, ഒടുവില്‍ എത്തിച്ചേര്‍ന്നത് കുളപ്പടവില്‍

തളിപ്പറമ്പ്:(www.kasargodvartha.com 15/09/2019) ഗൂഗിള്‍ മാപ്പ് നോക്കി ക്ഷേത്ര ദര്‍ശനത്തിന് എത്തിയ കുടുംബം എത്തിയത് ക്ഷേത്ര കുളപ്പടവില്‍. കാഞ്ഞങ്ങാട് നിന്നു തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്കു പോയ കുടുംബം സഞ്ചരിച്ച കാറാണു വഴിതെറ്റി കല്‍പടവുകള്‍ ചാടിയിറങ്ങി ക്ഷേത്രച്ചിറയുടെ കരയില്‍ എത്തിയത്. കാറില്‍ വന്നവര്‍ ആഴമേറിയ ചിറയില്‍ വീഴാതെ രക്ഷപ്പെട്ടതു ഭാഗ്യം കൊണ്ടാണ്.

ഗൂഗിള്‍ മാപ്പ് നോക്കി ക്ഷേത്ര ദര്‍ശനത്തിന് പുറപ്പെട്ടു, ഒടുവില്‍ എത്തിച്ചേര്‍ന്നത് കുളപ്പടവില്‍


പയ്യന്നൂര്‍ ഭാഗത്തു നിന്നു ദേശീയപാതവഴി പോയ കാര്‍ ചിറവക്ക് ജംക്ഷനില്‍ നിന്നു കാല്‍നട യാത്രക്കാര്‍ മാത്രം ഉപയോഗിക്കുന്ന റോഡിലേക്കു തിരിയുകയായിരുന്നു. ഈ റോഡ് അല്‍പം മുന്നോട്ടുപോയാല്‍ 4 ഏക്കറില്‍ അധികം വരുന്ന തളിപ്പറമ്പ് ചിറയിലേക്കുള്ള കല്‍പടവുകളിലാണ് അവസാനിക്കുന്നത്. പെട്ടെന്നു റോഡ് അവസാനിച്ചതറിയാതെ കാര്‍ പടവുകള്‍ ചാടിയിറങ്ങി. പെട്ടെന്നു തന്നെ കാര്‍ തിരിച്ചതു മൂലം ചിറയിലേക്കു വാണില്ല. പിന്നീടു നാട്ടുക്കാര്‍ ഏറെ പണിപ്പെട്ട് കാര്‍ തിരിച്ചുകയറ്റുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kannur, Kerala, Top-Headlines, Car, Temple,Going through the Google map and looking for the temple, we finally reached Kulapadavil

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia