എയര്‍ ഇന്ത്യ, ജെറ്റ് എയര്‍വേയ്‌സ്, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റുകള്‍ക്കു പിന്നാലെ ഗോ എയറും വിദേശത്തേക്ക് പറക്കും; കണ്ണൂരില്‍ നിന്നും ദമ്മാമിലേക്ക് സര്‍വ്വീസ്
Aug 13, 2018, 13:37 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 13.08.2018) എയര്‍ ഇന്ത്യ, ജെറ്റ് എയര്‍വേയ്‌സ്, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റുകള്‍ക്കു പിന്നാലെ ഗോ എയറും വിദേശത്തേക്ക് പറക്കും. ചെലവു കുറഞ്ഞ വിമാനക്കമ്പനിയായ ഗോ എയര്‍ ഒക്ടോബറില്‍ വിദേശ സര്‍വ്വീസുകള്‍ ആരംഭിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിനായുള്ള നടപടികള്‍ ഗോ എയര്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുന്നു.
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ഗോ എയറിന് വിദേശ സര്‍വീസിന് അനുമതി ലഭിച്ചതായാണ് റിപോര്‍ട്ടുകള്‍. കൊച്ചിയില്‍ നിന്ന് ദോഹ, ദമാം സര്‍വീസുകളും ഗോ എയര്‍ നടത്തും. ഇതോടെ ഇന്ത്യയില്‍ നിന്നും വിദേശ സര്‍വ്വീസുകള്‍ ആരംഭിക്കുന്ന ആറാമത്തെ വിമാനക്കമ്പനിയാകും ഗോ എയര്‍. രാജ്യത്തെ നിലവിലുള്ള നിയമങ്ങളനുസരിച്ച് വിദേശ സര്‍വീസുകള്‍ നടത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഗോ എയര്‍ കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. വിദേശ സര്‍വീസുകള്‍ ആരംഭിക്കുന്നതിനായി കൂടുതല്‍ വിമാനങ്ങള്‍ എത്തിക്കുന്നതിനായുള്ള നടപടികളാണ് ഗോഎയര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. 72 എ 320 നിയോ വിമാനങ്ങള്‍ക്കാണ് ഗോ എയര്‍ ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. ഇതില്‍ അഞ്ചു വിമാനങ്ങള്‍ ഇതിനകം ഗോ എയറിനു ലഭ്യമായിട്ടുണ്ട്. ഒക്ടോബറില്‍ രണ്ടു വിമാനങ്ങള്‍ കൂടി ലഭ്യമാകുന്നതോടെയാകും വിദേശ സര്‍വീസുകള്‍ ആരംഭിക്കുക.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: news, National, Business, Top-Headlines, GoAir to start international operations in October; connect Kannur with Dammam
< !- START disable copy paste -->