യുവാവിന്റെ ശല്യം സഹിക്കാന്‍ വയ്യാതായി; യുവതി കുളിമുറിയില്‍ കയറി കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു
May 14, 2019, 10:22 IST
തളിപ്പറമ്പ: (www.kasargodvartha.com 14.05.2019) മാട്ടൂല്‍ സ്വദേശിയുടെ നിരന്തരശല്യം സഹിക്കാന്‍ വയ്യാതായപ്പോള്‍ യുവതി കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. നെല്ലിപ്പറമ്പിലെ 23കാരിയാണ് കഴിഞ്ഞ ദിവസം വീടിന്റെ കുളിമുറിയില്‍ കയറി ജീവനൊടുക്കാന്‍ ശ്രമിച്ചത്. മാട്ടൂല്‍ ഐ.ടി.ഐക്ക് സമീപത്തെ രംഗീലിന്റെ ശല്യം സഹിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് യുവതി സാഹസത്തിന് മുതിര്‍ന്നത്.
കഴിഞ്ഞ ഏപ്രില്‍ മുതല്‍ രംഗീല്‍ ഫോണിലൂടെയും നേരിട്ടും യുവതിയെ ശല്യം ചെയ്യാറുണ്ട്. വിവാഹ അഭ്യര്‍ത്ഥന നടത്തിയെങ്കിലും യുവതിക്ക് താല്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു. എന്നിട്ടും യുവതി പോകുന്നിടത്തെല്ലാം പിന്തുടര്‍ന്ന് രംഗീല്‍ ശല്യം തുടരുകയായിരുന്നു. കഴിഞ്ഞ രണ്ടിന് ഉച്ചക്ക് 2.30ന് കണ്ണൂരില്‍ നിന്ന് തളിപ്പറമ്പിലേക്ക് ബസില്‍ വരവെ തൊട്ടടുത്ത സീറ്റില്‍ വന്നിരുന്ന രംഗീല്‍ മൊബൈല്‍ ഫോണില്‍ യുവതിയെ കൊണ്ട് പലതും പറഞ്ഞ് റിക്കോര്‍ഡ് ചെയ്യിപ്പിക്കുകയും ചെയ്തു. സ്വകാര്യ ഭാഗങ്ങളിലൊക്കെ രംഗീല്‍ തൊട്ടു എന്നൊക്കെ യുവതിയെ കൊണ്ട് നിര്‍ബന്ധപൂര്‍വ്വം പറയിപ്പിച്ച റെക്കോര്‍ഡ് ചെയ്താണ് രംഗീല്‍ തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങിയത്.
ഈ കാര്യം വീട്ടിലെത്തിയപ്പോള്‍ സഹോദരിയോട് യുവതി പറയുകയും ചെയ്തിരുന്നു. യുവതി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതിന് രംഗീലിന്റെ പേരില്‍ തളിപ്പറമ്പ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kannur, news, Top-Headlines, suicide-attempt, Kerala, Girl attempted to suicide
< !- START disable copy paste -->