city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജനങ്ങളിൽ പരിഭ്രാന്തി പരത്തി നെല്ലിക്കുന്ന് കടപ്പുറത്ത് ഭീമൻ കപ്പൽ; വിവരമറിഞ്ഞപ്പോൾ ആശ്വാസം

കാസർകോട്: (www.kasargodvartha.com 18.06.2021) നെല്ലിക്കുന്ന് കടപ്പുറത്ത് ഭീമൻ കപ്പൽ കണ്ടത് ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി. തീരത്ത് നിന്ന് മൂന്ന് നോടികൽ മൈൽ അകലെയാണ് കപ്പൽ ഉള്ളത്. കഴിഞ്ഞ ദിവസം മുതലാണ് കപ്പൽ പ്രത്യക്ഷപ്പെട്ടത്. ഇതേ തുടർന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജി നാരായണൻ തളങ്കര കോസ്റ്റൽ പൊലീസിൽ വിവരമറിയിച്ചു.

ജനങ്ങളിൽ പരിഭ്രാന്തി പരത്തി നെല്ലിക്കുന്ന് കടപ്പുറത്ത് ഭീമൻ കപ്പൽ; വിവരമറിഞ്ഞപ്പോൾ ആശ്വാസം



കപ്പലിന്റെ അടുത്ത് ചെല്ലാൻ തളങ്കരയിൽ റെസ്ക്യൂ ബോട് ഇല്ലാത്തത് കൊണ്ട് പൊലീസ് മടക്കര സ്റ്റേഷനിൽ ബന്ധപ്പെട്ടിരിക്കുകയാണ്. തളങ്കരയിൽ പൊലീസിന്റെ പക്കൽ ചെറിയ ബോടാണ് ഉള്ളത്. കപ്പലിന്റെ സാമീപ്യം മൂലം കടൽ പ്രക്ഷുബ്ധമായത് കാരണം ചെറിയ ബോടുകൾക്ക് അടുത്ത് ചെല്ലാൻ സാധിക്കുന്നില്ല.

തുടർന്ന് കോസ്റ്റൽ പൊലീസ് ഉദ്യോഗസ്ഥർ കണ്ണൂർ പോർടിൽ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ കപ്പൽ ജീവനക്കാരുമായി ബന്ധപ്പെട്ടു. എഞ്ചിൻ തകരാർ മൂലമാണ് കപ്പൽ നിർത്തിയിട്ടിരിക്കുന്നതെന്ന് ജീവനക്കാർ വിവരം അറിയിച്ചു. ഇതോടെ പരിഭ്രാന്തിയിലായവർക്ക് ആശ്വാസമായി. കൊച്ചിയിൽ നിന്ന് ഗോവയിലേക്ക് പോകുന്ന കപ്പലാണിത്.



Keywords:  Kerala, News, Top-Headlines, Kasaragod, Nellikunnu, Sea, Police, Thalangara, Boat, Kannur, Kochi, Ship, Giant ship on Nellikunnu shore caused panic among the people.

k< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia