കണ്ണൂര്‍ ചാലയില്‍ പാചക വാതക ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം; വാതകചോര്‍ച
May 6, 2021, 15:38 IST
കണ്ണൂര്‍: (www.kasargodvartha.com 06.05.2021) ചാലയില്‍ പാചക വാതക ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം. വ്യാഴാഴ്ച ഉച്ചയോടെ മംഗലാപുരത്തു നിന്നും കോഴിക്കോട്ടേക്ക് പോകുന്ന ടാങ്കര്‍ ലോറിയാണ് ചാല ബൈപ്പാസില്‍ വച്ചാണ് അപകടം. വാതകചോര്‍ചയെ തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു.
അപകടത്തില്‍ പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതര സാഹചര്യം ഇല്ലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ അറിയിച്ചു. വിദഗ്ധരെത്തി ചോര്‍ച്ച മാറ്റുമെന്നും അമിതവേഗമാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും അദ്ദേഹം പറഞ്ഞു.
Keywords: Kannur, News, Kerala, Police, Top-Headlines, Injured, Hospital, Accident, Gas tanker lorry overturns in Kannur