Accident | ഗ്യാസ് ലോറിയും ബൈകും കൂട്ടിയിടിച്ചു; 7 വയസുകാരൻ ഉൾപെടെ 2 പേർ മരിച്ചു
May 20, 2022, 14:05 IST
കണ്ണൂർ: (www.kasargodvartha.com) പള്ളിക്കുളത്ത് ഗ്യാസ് ലോറി ബൈകിലിടിച്ച ശേഷം കയറിയിറങ്ങി രണ്ട് ബൈക് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. പള്ളിക്കുന്ന് സ്വദേശി മഹേഷ് ബാബു, കൊച്ചുമകൻ ആഗ്നേയ് എന്നിവരാണ് മരിച്ചത്.
കണ്ണൂരില്‍ നിന്നും പുതിയൊരു ഭാഗത്തേക്ക് പോവുകയായിരുന്ന ഇരുചക്ര വാഹനത്തിൽ പിന്നില്‍ നിന്നുവന്ന ഗ്യാസ് ലോറി അതിശക്തമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ ഇവരുടെ ദേഹത്ത് കൂടി ലോറി കയറിയിറങ്ങി.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അപകടത്തെ തുടർന്ന് ഈ റൂടിൽ ഏറെ നേരം വാഹന ഗതാഗതം മുടങ്ങി.
Keywords: Gas lorry and bike collide; Two died, including a 7-year-old boy, Kerala, Kannur, News, Top-Headlines, Collided, Dead, Boy, Hospital, Accident.
< !- START disable copy paste -->