കണ്ണൂര്‍ പുതിയ ബസ്റ്റാന്റില്‍ കഞ്ചാവ് വേട്ട :രണ്ട് പേര് അറസ്റ്റില്‍
Dec 21, 2017, 17:07 IST
കണ്ണൂര്‍: (www.kasargodvartha.com 21/12/2017) കണ്ണൂര്‍ പുതിയ ബസ്റ്റാന്റില്‍ 25കിലോ കഞ്ചാവ് സഹിതം 2പേരെ പോലീസ് പിടികൂടി. ആയിക്കര സ്വദേശി സി സി സജീര്‍, സിറ്റി സ്വദേശി റയിഷാദ് എന്നിവരാണ് പിടിയിലായത്. കണ്ണൂര്‍ ജില്ല പോലീസ് മേധാവി ശിവവിക്രമിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ തന്ത്രപരമായ നീക്കത്തിനോടുവിലാണ് രണ്ട് പേരെ പിടികൂടിയത്. കഞ്ചാവ് മൊത്തവിതരണ സംഘത്തിലെ പ്രധാന കണ്ണിയാണ് സജീറും,സഹായിയും.
സജീര്‍ ആന്ധ്രാപ്രദേശില്‍ നിന്നും നേരിട്ട് കഞ്ചാവ് എത്തിച്ചു കണ്ണൂരില്‍ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് എന്ന് പോലീസ് പറഞ്ഞു. കൊച്ചുണ്ണി എന്ന് വിളിപേരുള്ള സജീര്‍ ഒന്നര വര്‍ഷംമുമ്പ് ആന്ധ്രാപ്രദേശില്‍ കഞ്ചാവ് വാങ്ങാനായി പോവുകയും സജീറും കൂട്ടാളികളും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടുകയും, ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ സജീര്‍ 10മാസം ജയിലില്‍ കഴിഞ്ഞിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഇത്തവണ സ്വന്തം കാറിലാണ് കഞ്ചാവ് കണ്ണൂരിലേക്ക് എത്തിച്ചതെന്ന് സജീര്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
ഇവര്‍ മൊത്തം 30 കിലോ കഞ്ചാവാണ് കൊണ്ടുവന്നിരുന്നത് അതില്‍ അഞ്ച് കിലോ വിറ്റുകഴിഞ്ഞിരുന്നു. കിലോയ്ക്ക് 15,000 മുതല്‍ 20,000 വരെ വിലയ്ക്കാണ് സംഘം വില്‍പ്പന നടത്തുന്നത്. ആന്ധ്രാ പ്രദേശില്‍ നിന്നും പലതവണയായി വാണിജ്യ അടിസ്ഥാനത്തില്‍ വന്‍തോതില്‍ കഞ്ചാവ് കണ്ണൂരില്‍ എത്തിച്ചതായി ചോദ്യം ചെയ്യലില്‍ സജീര്‍ സമ്മതിച്ചിട്ടുണ്ട്. സജീറിന്റെ കണ്ണൂരിലെ സഹായിയാണ് റയിഷാദ്. ഷാഡോ പോലീസ് എസ് ഐ എ വി ദിനേശന്, സിനിയര്‍ സി പി ഒ മാരായ സജിത്ത്, രഞ്ജിത്ത്, അജിത്ത്, മഹേഷ്, സുഭാഷ്, മിഥുന് എന്നിവരും കണ്ണൂര്‍ ടൗണ്‍ സി ഐ രക്ത്നകുമാര്, എസ് ഐ ഷാജിപട്ടേരി എന്നിവരുമടങ്ങുന്ന പോലീസ് സംഘമാണ് ഇവരെ കുടുക്കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kannur, Top-Headlines, Arrest, Ganja, Ganja seized, Police,Busstand, Ganja seized; two arrested