ബജാജ് അലയന്‍സിലേക്ക് റിക്രൂട്ട്‌മെന്റ് എന്ന വ്യാജേന രേഖകള്‍ കൈക്കലാക്കിയ ശേഷം ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് തട്ടിപ്പ്; കാസര്‍കോട് സ്വദേശി കണ്ണൂരില്‍ അറസ്റ്റില്‍
Sep 14, 2019, 23:17 IST
കണ്ണൂര്‍: (www.kasargodvartha.com 14/09/2019) തളിപ്പറമ്പിലെ ബജാജ് അലയന്‍സിലേക്ക് റിക്രൂട്ട്‌മെന്റ് എന്ന പേരില്‍ യുവാക്കളെ ക്ഷണിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍. ഐഡി, പാന്‍ കാര്‍ഡുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും വാങ്ങി ക്രെഡിറ്റ് കാര്‍ഡ് കരസ്ഥമാക്കുകയും ഇതുപയോഗിച്ച് ലക്ഷങ്ങളുടെ സാധനം വാങ്ങുകയും ചെയ്ത യുവാവാണ് അറസ്റ്റിലായത്.
കാസര്‍കോട് സ്വദേശി ജിഷ്ണു റാം (24) ആണ് പിടിയിലായത്. ഇയാള്‍ ഇപ്പോള്‍ ഏഴിമല നാവിക അക്കാദമിയിലെ ജീവനക്കാരനായ അച്ഛനോടൊപ്പമാണ് താമസമെന്ന് കണ്ണൂര്‍ ടൗണ്‍ പോലീസ് പറയുന്നു. ബജാജിലെ പഴയ സ്റ്റാഫായിരുന്നു ജിഷ്ണു.
ഒരു യുവാവിന് 80,000 ത്തിലധികം രൂപ കടമായപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. അതേസമയം, ഇടപാടുകാരന്‍ ബാങ്കില്‍ നേരിട്ട് പോകാതെ ക്രെഡിറ്റ് കാര്‍ഡ് കിട്ടുമോ എന്നതും ദുരൂഹമാണ്. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡാണ് ഇയാള്‍ തട്ടിപ്പിന് ഉപയോഗിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kannur, Kerala, Arrest, Police,Fraudulent activities; Kasargod native arrested.