city-gold-ad-for-blogger
Aster MIMS 10/10/2023

Flag off | കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഫ് ളാഗ് ഓഫ് ചെയ്തു

First Hajj Flight Flag off from Kannur International Airport, Kannur, News, First Hajj Flight Flag off, Kannur International Airport, Pilgrims, Kerala

സംസ്ഥാന ഹജ്ജ് കമിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി ഫ് ളാഗ് ഓഫ് ചെയ്തു

ആദ്യ വിമാനത്തില്‍ യാത്ര ചെയ്യുന്നത് 183 പുരുഷ തീര്‍ഥാടകരും 178 സ്ത്രീ തീര്‍ഥാടകരുമാണ്

കണ്ണൂര്‍: (KasargodVartha) വടക്കെ മലബാറില്‍ നിന്നുള്ള 361 തീര്‍ഥാടകര്‍ അടങ്ങുന്ന ആദ്യ ഹജ്ജ് സംഘം ശനിയാഴ്ച രാവിലെ 6.20 ന് കണ്ണൂര്‍ അന്തരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ടു. സംസ്ഥാന ഹജ്ജ് കമിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി ഫ് ളാഗ് ഓഫ് ചെയ്തു. സഊദി എയര്‍ലൈന്‍സ് വിമാനത്തിലാണ് തീര്‍ഥാടകര്‍ ജിദ്ദയിലേക്ക് യാത്രയായത്. ആദ്യ വിമാനത്തില്‍ യാത്ര ചെയ്യുന്നത് 183 പുരുഷ തീര്‍ഥാടകരും 178 സ്ത്രീ തീര്‍ഥാടകരുമാണ്.

 

ഹജ്ജ് സെല്‍ സ്‌പെഷ്യല്‍ ഓഫീസര്‍ യു അബ്ദുല്‍ കരീം, കണ്ണൂര്‍ ഹജ്ജ് കാംപ് കണ്‍വീനറും കേരള സ്റ്റേറ്റ് ഹജ്ജ് കമിറ്റി മെമ്പറുമായ പി പി മുഹമ്മദ് റാഫി, ഹജ്ജ് കമിറ്റി അംഗം പി ടി അക് ബര്‍, മുന്‍ എംഎല്‍എ എംവി ജയരാജന്‍, കിയാല്‍ എംഡി ദിനേശ് കുമാര്‍, കിയാല്‍ ഓപറേഷന്‍സ് മാനേജര്‍ സുരേഷ് കുമാര്‍, സഊദി എയര്‍ലൈന്‍സ് ഉദ്യോഗസ്ഥരായ വാഹിദ്, ഹസന്‍, അര്‍ജുന്‍ കുമാര്‍, മട്ടന്നൂര്‍ നഗരസഭ മുന്‍ വൈസ് ചെയര്‍മാന്‍ പി പുരുഷോത്തമന്‍, എസ് നജീബ്, എം സി കെ അബ്ദുല്‍ ഗഫൂര്‍, സി കെ സുബൈര്‍, നിസാര്‍ അതിരകം, മുഹമ്മദ് അശറഫ്, സിറാജ് കാസര്‍കോട്, കെ പി അബ്ദുല്ല തുടങ്ങിയവര്‍ പങ്കെടുത്തു.

 

വിമാനത്താവളത്തിന്റെ എംബാര്‍കേഷന്‍ പോയിന്റില്‍ നിന്നും ജൂണ്‍ ഒന്ന് മുതല്‍ 10 വരെ ഒമ്പത് ഫ്‌ളൈറ്റ് സര്‍വീസുകള്‍ മുഖേന ഹജ്ജ് തീര്‍ഥാടകരെ കൊണ്ടുപോകും. ജൂണ്‍ മൂന്നിന് രണ്ട് വിമാനങ്ങളുണ്ടാവും. രാവിലെ 8.35നും ഉച്ചക്ക് 1.10നും. ഉച്ചക്കുള്ള വിമാനം കണ്ണൂര്‍ എമ്പാര്‍കേഷന്‍ പോയിന്റില്‍ നിന്നുള്ള സ്ത്രീകളുടെ ഏക സര്‍വീസായിരിക്കും.

 

കണ്ണൂരിലേക്കുള്ള മടക്ക യാത്ര മദീനയില്‍ നിന്നാണ്. ജൂലൈ പത്തിന് മദീനയില്‍ നിന്നാണ് കണ്ണൂരിലേക്കുള്ള മടക്ക വിമാനം പുറപ്പെടുക. ആദ്യ മടക്ക വിമാനം ജൂലൈ പത്തിന് പുലര്‍ചെ  അവിടുത്ത സമയം 03.50 ന് പുറപ്പെട്ട് ഉച്ചക്ക് 12 മണിക്ക് കണ്ണൂരിലെത്തും. അവസാനത്തെ മടക്കവിമാനം ജൂലൈ 19ന് വൈകുന്നേരം അവിടുത്ത സമയം  03.10 ന് പുറപ്പെട്ട് രാത്രി 11.20ന് കണ്ണൂരെത്തും.

 

കണ്ണൂരില്‍ നിന്ന് 3164 പേരാണ് ഹജ്ജിന് പോകുന്നത്. ഇതില്‍ 1265 പുരുഷന്മാരും 1899 സ്ത്രീകളുമാണ്. കേരളത്തിന് പുറത്തുള്ള 54 തീര്‍ഥാടകര്‍ കണ്ണൂര്‍ വഴി പോകുന്നുണ്ട്. ഇതില്‍ 37 പേര്‍ കര്‍ണാടകയില്‍ നിന്നും, 14 പേര്‍ പോണ്ടിച്ചേരിയിലെ മാഹി മേഖലയില്‍ നിന്നും മൂന്ന് പേര്‍ മഹാരാഷ്ട്രയില്‍ നിന്നുമാണ്.

 

വിമാനത്താവളത്തില്‍ ഹജ്ജ് കാംപ് കായിക-ഹജ്ജ് വഖഫ് വകുപ്പ് മന്ത്രി വി അബ്ദുര്‍ റഹ് മാന്‍ വെള്ളിയാഴ്ച വൈകിട്ട് ഉദ് ഘാടനം ചെയ്തിരുന്നു.

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL