കണ്ണൂര്‍ വിമാനത്താവളത്തില്‍ തീപിടുത്തമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ച വീഡിയോക്ക് പിന്നിലെ സത്യാവസ്ഥ പുറത്തുവന്നു
Mar 24, 2019, 13:18 IST
മട്ടന്നൂര്‍: (www.kasargodvartha.com 24.03.2019) കണ്ണൂര്‍ വിമാനത്താവളത്തില്‍ തീപിടുത്തമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ച വീഡിയോക്ക് പിന്നിലെ സത്യാവസ്ഥ പുറത്തുവന്നു. ഇത് വ്യാജ പ്രചരണമാണെന്നും ദുബൈയിലെ ഒരു മാളിലുണ്ടായ തീപിടുത്തമാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ തീപിടുത്തമെന്ന രീതിയില്‍ പ്രചരിപ്പിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ച് ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കിയതായും കിയാല്‍ അധികൃതര്‍ അറിയിച്ചു.
ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ തീപിടിത്തമുണ്ടായെന്ന തരത്തിലുള്ള ക്യാപ്ഷന്‍ ചേര്‍ത്താണ് വീഡിയോ പ്രചരിപ്പിച്ചത്. സുഗമമായി പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ വിമാനത്താവളത്തിനെതിരെയുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിലുള്ളതെന്ന് സംശയിക്കുന്നതായി വിമാനത്താവള അധികൃതര്‍ പറഞ്ഞു.
കണ്ണൂര്‍ വിമാനത്താവളം സുരക്ഷിതമാണെന്നും വ്യാജ പ്രചാരണങ്ങളില്‍ തെറ്റിദ്ധരിക്കപ്പെടരുതെന്നും കിയാല്‍ അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kannur, news, Top-Headlines, fake, Social-Media, Airport, fire, Fire in Kannur Aiport? Truth is here
< !- START disable copy paste -->
Keywords: Kannur, news, Top-Headlines, fake, Social-Media, Airport, fire, Fire in Kannur Aiport? Truth is here
< !- START disable copy paste -->