മയക്കുമരുന്ന് സംഘം തടങ്കലില്‍ വെച്ച മകനെ തേടി പിതാവ് പോലീസ് സ്‌റ്റേഷനില്‍
Dec 6, 2011, 10:56 IST
കാസര്‍കോട്: മയക്കുമരുന്ന് സംഘം തടങ്കലില്‍ വെച്ച മകനെ അന്വേഷിച്ച് കണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ പിതാവ് കാസര്‍കോട് ടൗണ്‍പോലീസില്‍ പരാതിയുമായെത്തി. കണ്ണൂര്‍ ചൊവ്വയിലെ മനോജിന്റെ മകനും കണ്ണൂരിലെ ഒരു സ്വകാര്യ കോളേജില്‍ ഇന്റീരിയല്‍ ഡിസൈനര്‍ വിദ്യാര്‍ത്ഥിയുമായ ഇ.കെ.വിജിലി(18)നെ തേടിയാണ് പിതാവ് പരാതിയുമായി പോലീസിലെത്തിയത്.
രണ്ട് ദിവസം മുമ്പാണ് വിജില്‍ വീട്ടില്‍ നിന്നുമിറങ്ങിയത്. തന്റെ സുഹൃത്തുക്കളായ മൂന്ന് വിദ്യാര്‍ത്ഥികള്‍ ബ്രൗണ്‍ഷുഗര്‍ കുത്തിവെച്ച് ആശുപത്രിയില്‍ ആണെന്നും ഇതില്‍ ഒരാള്‍ മരിച്ചതായും മംഗലാപുരം ആശുപത്രിയിലേക്ക് പോകുന്നതായും പറഞ്ഞാണ് വിജില്‍ വീട്ടില്‍ നിന്നും ഇറങ്ങിയത്. മാതാവ് വിജിലിനെ മംഗലാപുരത്തേക്ക് പോകുന്നത് തടയാന്‍ ശ്രമിച്ചെങ്കിലും കൂട്ടാക്കിയിരുന്നില്ല. ഇതിന് ശേഷം വീട്ടിലേക്ക് വിളിച്ച വിജില്‍ താന്‍ മംഗലാപുരത്താണെന്ന് അറിയിച്ചിരുന്നു. ഇതിന് ശേഷം വീണ്ടും വീട്ടിലേക്ക് വിളിച്ച് തന്നെ ചിലര്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പിതാവ് പോലീസില്‍ പരാതിയുമായി എത്തിയത്. പോലീസ് വിജിലിനെ കണ്ടെത്താനായി അന്വേഷണമാരംഭിച്ചു.
Keywords: Kasaragod, Missing, Youth, police-station, Kannur