ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് റിട്ട. എസ്‌ഐയും എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയായ മകനും മരിച്ചു
May 26, 2018, 20:58 IST
പയ്യന്നൂര്‍: (www.kasargodvartha.com 26.05.2018) ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് റിട്ട. എസ്‌ഐയും എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയായ മകനും മരിച്ചു. കരിവെള്ളൂര്‍ കട്ടച്ചേരിയിലെ റിട്ട. എസ്‌ഐ എം രവീന്ദ്രന്‍ (58), മകന്‍ അര്‍ജുന്‍ ആര്‍ നമ്പ്യാര്‍ (21) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് പയ്യന്നൂര്‍ കണ്ടോത്ത് ആണ് അപകടം. ബൈക്കില്‍ പോവുകയായിരുന്നു രവീന്ദ്രനും മകന്‍ അര്‍ജുനു. ചാറ്റല്‍മഴയില്‍ തെന്നി ബൈക്ക് വീണപ്പോള്‍ പിക്കപ്പ് വാന്‍ വന്നിടിക്കുകയായിരുന്നു. രവീന്ദ്രന്റെ തലയിലൂടെ പിക്കപ്പ് കയറിയിറങ്ങിയതിനെ തുടര്‍ന്ന് രവീന്ദ്രന്‍ തല്‍ക്ഷണം മരിച്ചു.
റോഡിലേക്ക് തലയിടിച്ച് വീണ അര്‍ജുനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചെമ്പേരി വിമല്‍ എഞ്ചിനിയറിംഗ് കോളഡിലെ വിദ്യാര്‍ത്ഥിയാണ് മരിച്ച അര്‍ജുന്‍. ആശയാണ് രവീന്ദ്രന്റെ ഭാര്യ. മകള്‍ അനുശ്രീ. മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, kasaragod, Kannur, payyannur, news, Accident, Bike, Death, Father and son died in Accident