Suicide attempts | ഇരിട്ടിയില്‍ നാലംഗ കുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചതായി പൊലീസ്: അപകട നില തരണം ചെയ്തു
Sep 4, 2022, 11:06 IST
ഇരിട്ടി: (www.kvartha.com) ഇരിട്ടി നഗരസഭയിലെ പുന്നാട് നാലംഗ കുടുബം കൂട്ട ആത്മഹത്യക്ക് ശ്രമിച്ചതായി പൊലീസ്. അവശനിലയിലായ നാല് പേരെയും അയല്‍വാസികള്‍ ആശുപത്രിയിലെത്തിച്ചു. പുന്നാട് സ്വദേശി രാജേഷും ഭാര്യ അബിതയും രണ്ട് മക്കളും വിഷംകഴിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഇരിട്ടി സബ് രെജിസ്ട്രാര്‍ ഓഫിസില്‍ ആധാരം എഴുത്തുകാരനാണ് രാജേഷ്. സ്വന്തമായി ചിട്ടി നടത്തിയിരുന്നു. ചിട്ടിക്കാശ് തിരിച്ചുകൊടുക്കാനില്ലാതായതോടെ ആത്മഹത്യാശ്രമം നടത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ശനിയാഴ്ച രാവിലെ കുടുംബത്തെ വീടിനുപുറത്ത് കാണാതായതിനെ തുടര്‍ന്ന് അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് അവശനിലയിലായ കുടുംബത്തെ കണ്ടെത്തിയത്.
വിഷം കഴിച്ച കുടുംബം അപകടാവസ്ഥ തരണം ചെയ്തിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Keywords: Family of four attempts suicide in Kannur, Kannur, News, Local News, Suicide Attempt, Police, Family, Hospital, Treatment, Top Headlines, Kerala.