കുടുംബത്തിന്റെ കൂട്ടആത്മഹത്യ നാടിനെ നടുക്കി; ജീവനൊടുക്കിയത് നാട്ടുകാര്‍ക്കും പോലീസിനും കത്തെഴുതി വെച്ച ശേഷം
Jan 24, 2018, 19:00 IST
പയ്യന്നൂര്‍: (www.kasargodvartha.com 24.01.2018) ചെറുപുഴ പാടിയോട്ട് ചാലിനടുത്ത് ചന്ദ്രവയലില്‍ വെള്ളരിക്കുന്നിലെ കുടുംബത്തിന്റെ കൂട്ട ആത്മഹത്യ നാടിനെ നടുക്കി. നാട്ടുകാര്‍ക്കും പോലീസിനും കത്തെഴുതി വെച്ച ശേഷമാണ് മാതാപിതാക്കളും മകളുമടങ്ങുന്ന കുടുംബം ജീവനൊടുക്കിയത്. പാടിയോട്ടുചാല്‍ ടൗണിലെ ബാര്‍ബര്‍ തൊഴിലാളി കൊളങ്ങരവളപ്പില്‍ രാഘവന്‍ (54), ഭാര്യ ശോഭ (45) മകള്‍ കെ.വി.ഗോപിക (18) എന്നിവരെയാണ് ബുധനാഴ്ച ഉച്ചയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാഘവന്റെയും ശോഭയുടെയും മൃതദേഹം തൂങ്ങിയ നിലയിലും ഗോപികയുടെ മൃതദേഹം കട്ടിലിലുമാണ് കണ്ടെത്തിയത്. ഇവരുടെ മകന്‍ ജിതിനെ (23) ഇക്കഴിഞ്ഞ സെപ്തംബറില്‍ വീടിന് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് കുടുംബം കൂട്ട ആത്മഹത്യ ചെയ്തതെന്നാണ് കരുതുന്നതെന്ന് പോലീസ് പറഞ്ഞു.
മികച്ച ഹാന്‍ഡ് ബോള്‍ താരവും സംസ്ഥാന ജൂനിയര്‍ ഹാന്‍ഡ്‌ബോള്‍ ടീമംഗവുമായ ഗോപിക തൃശൂര്‍ വിമല കോളേജിലാണ് ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ്. കഴിഞ്ഞദിവസമാണ് ഗോപിക അവധിക്ക് വീട്ടിലെത്തിയത്. വീട്ടിലുള്ളവരെ പുറത്തു കാണാത്തതിനെ തുടര്‍ന്ന് ഉച്ചയോടെ അയല്‍വാസികള്‍ അന്വേഷിച്ചപ്പോഴാണ് മൂന്നുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് ചെറുപുഴ എസ്.ഐ പി. സുകുമാരന്‍, പെരിങ്ങോം എസ്.ഐ മഹേഷ് കെ. നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാല്‍, പയ്യന്നൂര്‍ സി.ഐ എം.പി. ആസാദ്, തളിപ്പറമ്പ് താലൂക്ക് ഡപ്യൂട്ടി തഹസില്‍ദാര്‍ കെ.രാജന്‍ എന്നിവരെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് നിരവധി പേര്‍ വീട്ടിലേക്ക് ഒഴുകിയെത്തിയിരുന്നു.
Related News:
ചെറുപുഴയില്‍ കൂട്ടമരണം; മകന്റെ ആത്മഹത്യയ്ക്കു പിന്നാലെ മാതാപിതാക്കളെയും കോളജ് വിദ്യാര്‍ത്ഥിനിയായ മകളെയും മരിച്ച നിലയില്‍ കണ്ടെത്തി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, payyannur, Top-Headlines, Kannur, suicide, Family member's suicide shocked natives
< !- START disable copy paste -->