ശതാബ്ദി എക്‌സ്പ്രസ്സ് കാസര്‍കോട്ടേക്ക് നീട്ടുവാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ട്; അനാവശ്യ വിവാദം ഒഴിവാക്കണം: റെയില്‍വേ
Dec 28, 2017, 16:18 IST
കാസർകോട്: (www.kasargodvartha.com 28.12.2017) പ്രഖ്യാപനം വന്ന ഉടനെ തന്നെ വിവാദമായ ശതാബ്ദി എക്‌സ്പ്രസ്സ് കാസര്‍കോട്ടേക്ക് നീട്ടുന്നതിൽ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടെന്ന് റെയില്‍വേ അധികൃതര്‍. ജില്ലയോടുള്ള അവഗണനയായി ഇതിനെ കണക്കാക്കേണ്ടതില്ല എന്നും റെയില്‍വേ.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് പുതുവര്‍ഷ സമ്മാനമെന്നപോലെ സംസ്ഥാനത്തിന് റയില്‍വെ ശതാബ്ദി എക്‌സ്പ്രസ്സ് അനുവദിച്ചത്. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയാണ് ഈ വണ്ടി സര്‍വീസ് നടത്തുക.
പ്രഖ്യാപനം വന്ന ഉടനെത്തന്നെ വണ്ടി കാസർകോടേക്ക് നീട്ടണം എന്ന ആവശ്യവുമായി നിരവധി ആളുകള്‍ രംഗത്ത് വന്നിരുന്നു. ജില്ലയോടുള്ള അവഗണനായി ഇതിനെ കാണണം എന്നും ഒരു സംഘം ആളുകള്‍ വാദിച്ചിരുന്നു.
എന്നാല്‍ ഇത്തരം വാദങ്ങള്‍ അനാവശ്യമാണെന്നാണ് റെയില്‍വേ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. വണ്ടി കാസര്‍കോടേക്ക് നീട്ടുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഏറെയുണ്ടെന്ന് അധികൃതര്‍ പറയുന്നു.
നിലവില്‍ രാവിലെ ആറു മണിക്ക് തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന വണ്ടി കോട്ടയം വഴി സഞ്ചരിച്ച് ഉച്ചയ്ക്ക് ഒന്നരയോടെ കണ്ണൂരിലെത്തുന്ന രീതിയിലാണ് വണ്ടിയുടെ സമയക്രമീകരണം.കണ്ണൂരില്‍ നിന്നും ഇതേ വണ്ടി തന്നെ ഒരു മണിക്കൂറിനു ശേഷം തിരിച്ച് യാത്ര തുടര്‍ന്ന് വണ്ടി രാത്രി പത്തരയോടെ തിരുവനന്തപുരത്തെത്തും.
രണ്ട് ദിശയിലേക്കും ഒരൊറ്റ വണ്ടി തന്നെ സര്‍വീസ് നടത്തുന്നതിനാല്‍ മംഗലാപുരം വരെ പോയി തിരിച്ചു വരാനുള്ള സമയം വണ്ടിക്ക് ലഭിക്കില്ല. അതോടൊപ്പം കോച്ചുകള്‍ വൃത്തിയാക്കുന്നതുള്‍പ്പെടെയുള്ള ജോലികളും ചെയ്ത് തീര്‍ക്കേണ്ടതുണ്ട്. ഇതൊന്നും മനസിലാക്കാതെ അനാവശ്യമായ വിവാദങ്ങള്‍ ഉണ്ടാകരുതെന്നാണ് അധികൃതരുടെ അഭ്യര്‍ത്ഥന.
ഉന്നത ഉദ്യോസ്ഥര്‍ നടത്തിയ കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് വണ്ടി തിരുവന്തപുരത്തിനും കണ്ണൂരിനും ഇടയില്‍ ഓടിക്കുവാന്‍ തീരുമാനിച്ചിട്ടുള്ളത്. മാത്രമല്ല അതിവേഗതയില്‍ ഓടുന്ന വണ്ടി ആയതിനാല്‍ മറ്റ് പല വണ്ടികളുടെ ക്രോസിങ്ങുകളും തടസ്സങ്ങള്‍ ഉണ്ടാക്കും. ഈ കാര്യങ്ങളെല്ലാം പരിഗണിച്ചാണ് വണ്ടിയുടെ സമയക്രമീകരണം റെയില്‍വേ തീരുമാനിച്ചിട്ടുള്ളതെന്ന് റെയിൽവേ പാലക്കാട് ഡിവിഷനിലുള്ള ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു.
കാസർകോട് ജില്ലയിലേക്ക് കണക്ഷന്‍ വണ്ടി ലഭിക്കുന്ന വിധത്തിലാണ് ഇപ്പോഴുള്ള സമയക്രമീകരണം എന്നും അദ്ദേഹം ചൂണ്ടികാണിക്കുന്നു. ഉച്ചയ്ക്ക് ഒന്നരയ്ക്ക് കണ്ണൂരിലെത്തുന്ന വണ്ടിയിലെ യാത്രക്കാര്‍ക്ക് രണ്ട് മണിക്ക് പുറപ്പെടുന്ന ഏറനാട് എക്‌സ്പ്രസില്‍ കാസർകോടേക്ക് യാത്ര തുടരാവുന്നതാണ്.
കണ്ണൂരില്‍ നിന്നും വണ്ടി തിരുവന്തപുരത്തേക്ക് ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് യാത്ര തുടരുക. ഈ വണ്ടിക്ക് യാത്ര ചെയ്യുന്നതിനായി മംഗലാപുരത്തുനിന്നും രാവിലെ പതിനൊന്നേ മുക്കാലിന് യാത്ര തുടങ്ങുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ കണ്ണൂരിലെത്താനും സാധിക്കും.
ഇത്തരം വസ്തുതകള്‍ മനസിലാക്കാതെ വിവാദങ്ങള്‍ സൃഷ്ടിക്കരുതെന്നും റെയില്‍വേക്ക് ആരോടും അവഗണന കാണിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
റെയില്‍വെയുടെ ഒരു ഉദ്യോഗസ്ഥനെന്ന നിലയ്ക്ക് ഇത്രയും കാര്യങ്ങള്‍ പറഞ്ഞുവെന്നും കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് റെയില്‍വേ മന്ത്രാലയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, ഷൊര്‍ണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുള്ളത്. എന്നാല്‍ സര്‍വീസ് നടത്തുന്ന ദിവസങ്ങളെ കുറിച്ചുള്ള അറിയിപ്പുകള്‍ ലഭിച്ചിട്ടില്ല എന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: Extension of Shathabdi Express ; Railway faces practical difficulty: Authorities. Railway officials states that Shathabdhi Express allotted to the State cannot be extended up to Kasargod due to number of practical issues. They also alleged that people are making controversies without proper knowledge of these facts. The Railways had conducted deep studies before allocating such a train and it also found that passengers would get connection trains to and from Kasargod.
< !- START disable copy paste -->