ശുഐബ് വധക്കേസില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കേരിയുള്‍പ്പെടെ നാലു പ്രതികളെ സിപിഎം പുറത്താക്കി; നടപടി അച്ചടക്ക ലംഘനത്തിനെന്ന് പാര്‍ട്ടി നേതൃത്വം
Mar 11, 2018, 12:52 IST
കണ്ണൂര്‍: (www.kasargodvartha.com 11.03.2018) യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എസ്.പി.ശുഐബിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കേരിയുള്‍പ്പെടെ നാലു പ്രതികളെ സിപിഎമ്മില്‍ നിന്നു പുറത്താക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ശനിയാഴ്ച ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണു ഇത്തരമൊരു തീരുമാനമുണ്ടായത്.
പ്രതികള്‍ രണ്ടാഴ്ച മുമ്പാണ് അറസ്റ്റിലായത്. ശുഐബ് വധത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ അന്വേഷണം സിബിഐയെ ഏല്‍പിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി അന്വേഷണം സിബിഐക്കു കൈമാറിയതിനു പിന്നാലെയാണ് പാര്‍ട്ടി നടപടി സ്വീകരിച്ചത്.
ശുഐബ് വധത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കു പങ്കുണ്ടെന്നു പാര്‍ട്ടിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയാല്‍ നടപടിയുണ്ടാവുമെന്നു ജില്ലാ നേതൃത്വം നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇതേസമയം, ഫസല്‍ വധക്കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ എറണാകുളം ജില്ലയില്‍ കഴിയുന്ന കാരായി രാജനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റില്‍ നിലനിര്‍ത്തിയിട്ടുണ്ട്. ആകാശ് തില്ലങ്കേരിക്ക് പുറമെ മുഴക്കുന്ന് സ്വദേശി സി.എസ്. ദീപ് ചന്ദ് (25), അക്രമികളുടെ വാഹനം ഓടിച്ചിരുന്ന പാലയോട് സ്വദേശി ടി.കെ.അസ്‌കര്‍ (26), അക്രമികള്‍ക്കു സഹായം നല്‍കിയ തില്ലങ്കേരി സ്വദേശി കെ.അഖില്‍ (23) എന്നിവരും സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kannur, Kerala, News, Top-Headlines, CPM, Murder-case, Crime, Pinarayi-Vijayan, Kodiyeri Balakrishnan, High-Court, CBI, CPM expelled four accused in Shuhaib murder case.
< !- START disable copy paste -->