EP Jayarajan Says | 'രാജ്ഭവന്‍ മാര്‍ചില്‍ നിന്നും വിട്ടുനിന്നത് ആരോഗ്യപരമായ കാരണങ്ങളാല്‍': വിശദീകരണവുമായി ഇ പി ജയരാജന്‍
കണ്ണൂര്‍: (www.kasargodvartha.com) പാര്‍ടി പരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കുന്നത് എം വി ഗോവിന്ദനെ പാര്‍ടി പൊളിറ്റ് ബ്യൂറോയിലേക്ക് എടുത്തതിന്റെ അതൃപ്തി കാരണമാണെന്ന പ്രചാരണം തള്ളിക്കൊണ്ട് ഇ പി ജയരാജന്‍. മുന്നണിയുടെയും പാര്‍ടിയുടെയും പരിപാടികളില്‍ പങ്കെടുക്കാത്തത് ഏതെങ്കിലും തരത്തിലുള്ള അതൃപ്തി കൊണ്ടല്ലെന്നും ആരോഗ്യപരമായ കാരണങ്ങളാലാണെന്ന വിശദീകരണവുമായി സിപിഎം കേന്ദ്ര കമിറ്റിയംഗം ഇ പി ജയരാജന്‍ രംഗത്തെത്തി.
കഴിഞ്ഞ ദിവസം ഗവര്‍ണര്‍ക്കെതിരെ സിപിഎം നടത്തിയ രാജ്ഭവന്‍ മാര്‍ചിലും കണ്ണൂരില്‍ എല്‍ഡിഎഫ് പിന്‍തുണയോടെ ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതി നടത്തിയ ജനകീയ കൂട്ടായ്മയിലും ഇപിയുടെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു. ഇതു മാധ്യമങ്ങളില്‍ ചര്‍ചയായതിനെ തുടര്‍ന്നാണ് പ്രതികരണവുമായി ഇപി ജയരാജന്‍ രംഗത്തു വന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ കാരണമാണ് താന്‍ പരിപാടിയില്‍ പങ്കെടുക്കാതിരുന്നതെന്നും ഈക്കാര്യം പാര്‍ടിയെ അറിയിച്ച് മുന്‍കൂര്‍ അവധി ലഭിച്ചിരുന്നുവെന്നും പാപ്പിനിശേരിയിലെ വീട്ടില്‍ വിശ്രമത്തിലുളള അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കോവിഡിന് ശേഷം ചില ആരോഗ്യ പ്രശ്നങ്ങള്‍ തന്നെ അലട്ടുന്നുണ്ട്. അസുഖങ്ങള്‍ വര്‍ധിക്കുകയും ചെയ്തു. ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഉറങ്ങാന്‍ കഴിയുന്നത്. അലോപ്പതിയും ആയുര്‍വേദവും ചേര്‍ന്ന ചികിത്സയിലാണിപ്പോള്‍. മൂന്ന് ആഴ്ചയോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഈക്കാര്യം മാധ്യമങ്ങളെ അറിയിക്കേണ്ടെന്ന് താന്‍ തന്നെയാണ് പാര്‍ടിയോട് പറഞ്ഞത്.
എന്നാല്‍ ആശുപത്രിയില്‍ നിന്നും നേരത്തെ നിശ്ചയിച്ച ചില പരിപാടികളില്‍ പങ്കെടുത്തു. ഇത് ആരോഗ്യസ്ഥിതി വഷളാക്കി. തുടര്‍ന്ന് നിയന്ത്രണങ്ങള്‍ സ്വയം ഏര്‍പ്പെടുത്തുകയായിരുന്നുവെന്നും ഇപി വ്യക്തമാക്കി. പി ബി അംഗത്തിന്റെ ദൗത്യം തനിക്ക് നിര്‍വഹിക്കാന്‍ കഴിയുന്നതല്ല. എം വി ഗോവിന്ദന്‍ അനുയോജ്യനായ സംസ്ഥാന സെക്രടറിയാണ്. തനിക്ക് യാതൊരുവിധ ഈഗോയുമില്ലെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി.
Keywords: Kannur, news, Kerala, Top-Headlines, Politics, EP Jayarajan says that absence from Raj Bhavan March due to health reasons.