Criticized | പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ എം എല്‍ എയോട് പേര് ചോദിക്കുന്നത് പരിഹാസ്യമായ നടപടി; കൃത്യനിര്‍വഹണത്തില്‍ പൊലീസ് വീഴ്ച വരുത്തിയെന്നും ഇ പി ജയരാജന്‍
Jan 5, 2024, 11:58 IST
കണ്ണൂര്‍: (KasargodVartha) വ്യാഴാഴ്ച കണ്ണൂര്‍ കലക്ടറേറ്റ് വളപ്പിനുള്ളില്‍ നഴ്‌സുമാരുടെ പ്രതിഷേധ സമരത്തിനിടെ നടന്ന സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍.
പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ എം എല്‍ എയോട് പേര് ചോദിക്കുന്നത് പരിഹാസ്യമായ നടപടിയാണെന്ന് പറഞ്ഞ കണ്‍വീനര്‍ കൃത്യനിര്‍വഹണത്തില്‍ പൊലീസ് വീഴ്ച വരുത്തിയെന്നും ആരോപിച്ചു. കേരളത്തിലെ പൊലീസിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമമായിട്ടാണ് തനിക്ക് തോന്നിയതെന്നും ജയരാജന്‍ പറഞ്ഞു.
ജയരാജന്റെ വാക്കുകള്‍:
എം വിജിന്‍ എം എല്‍ എയെ പൊലീസ് അപമാനിക്കുകയാണ് ചെയ്തത്. ടൗണ്‍ എസ് ഐ പ്രകോപനമുണ്ടാക്കി. പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ പോയി ചോദിക്കുകയാണ് എന്താണ് നിങ്ങളുടെ പേരെന്ന്. എത്ര പരിഹാസ്യമായ നിലയാണത്. കേരളത്തിലെ പൊലീസിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമമായിട്ടാണ് ഈ പ്രവൃത്തിയെ തോന്നിയത്.
ചുമതല നിര്‍വഹിക്കുന്നതില്‍ വീഴ്ചവരുത്തിയത് മറച്ചുപിടിക്കാന്‍ പൊലീസ് നടത്തിയ വളരെ തെറ്റായ നടപടിയാണ് അവിടെ കണ്ടത്. കൃത്യനിര്‍വഹണത്തില്‍ എസ് ഐ ഗുരുതരമായ വീഴ്ച വരുത്തിയിട്ടുണ്ട്. ഒരു എംഎല്‍എയോട് പെരുമാറേണ്ട രീതിയിലല്ല പെരുമാറിയത്. തെറ്റായ രീതിയില്‍ പെരുമാറുമ്പോള്‍ കുറച്ച് ശബ്ദമുണ്ട് എന്നല്ലാതെ ഒരു തെറ്റായ വാക്കും വിജിന്‍ ഉപയോഗിച്ചിട്ടില്ല. ജനപ്രതിനിധി എന്ന നിലയില്‍ പ്രതികരിക്കുക മാത്രമാണ് ചെയ്തത്.
തെറ്റായ നിലപാട് പൊലീസ് സ്വീകരിക്കുക. പൊലീസ് സ്ഥലത്തില്ലാതിരിക്കുക. മാര്‍ചില്‍ പങ്കെടുത്തവര്‍ വളരെ ശാന്തരായതുകൊണ്ട് വേറെ സംഭവങ്ങളൊന്നും കണ്ണൂരിലുണ്ടായില്ല. ക്രമസമാധാനം ഉറപ്പാക്കാനും എല്ലാ ജനങ്ങളുടേയും സുരക്ഷ ഉറപ്പാക്കാനുമുള്ള നടപടികള്‍ സര്‍കാര്‍ സ്വീകരിക്കും. കേരളത്തില്‍ പൊതുവെ എല്ലാം ശാന്തമായി പോകുന്നുണ്ട്. ആഭ്യന്തര വകുപ്പിന്റെ വീഴ്ചയായി ഇതിനെ കാണാനാകില്ല.
പൊലീസ് വകുപ്പില്‍ വ്യക്തിഗതമായി എടുത്താല്‍ ചില ദൂഷ്യസ്വഭാവമുള്ളവരുണ്ടാകും. അങ്ങനെയുള്ള ചിലര്‍ പൊലീസിലുണ്ട്. അവരെ നിരീക്ഷിച്ച് കറക്ട് ചെയ്ത് പോകുകയാണ് സര്‍കാര്‍ ചെയ്യുന്നതെന്നും -ജയരാജന്‍ പറഞ്ഞു.

Keywords: EP Jayarajan Criticized Kannur Town Police SI, Kannur, News, EP Jayarajan, Criticized, Kannur Town Police SI, Politics, Controversy, March, Kerala News.