city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പയ്യന്നൂര്‍ നഗരസഭാ ബജറ്റില്‍ റോഡ് വികസനത്തിന് ഊന്നല്‍

പയ്യന്നൂര്‍: (www.kasargodvartha.com 27.03.2018) പയ്യന്നൂര്‍ താലൂക്ക് യാഥാര്‍ത്ഥ്യമായ സാഹചര്യത്തില്‍ 600 കി.മീറ്ററിലധികം റോഡ് ശൃംഖലയുള്ള പയ്യന്നൂരില്‍ നഗരവികസനത്തോടൊപ്പം ഗതാഗത സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിന് മുന്‍ഗണന നല്‍കുന്ന ബജറ്റ് വൈസ് ചെയര്‍പേര്‍സണ്‍ കെ പി ജ്യോതി അവതരിപ്പിച്ചു.

58. 71,00,727 രൂപ വരവും 41,29,65,000 രൂപ ചിലവും 17,41,35,727 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ്. നഗരസഭയിലെ 44 വാര്‍ഡുകളിലെ റോഡുകളുടെ വികസനത്തിന് 8 കോടി രൂപ നീക്കിവച്ചു. എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യപൂര്‍ത്തീകരണത്തിനായി ഈ വര്‍ഷത്തേക്ക് 1 കോടി 85 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്.കുടിവെള്ള വിതരണത്തിനും വാഹന പാര്‍ക്കിംഗ് സൗകര്യമൊരുക്കുന്നതിനും 50 ലക്ഷം രൂപ വീതം വകയിരുത്തി.

കുട്ടികളുടെ പാര്‍ക്കില്‍ മിനി തിയേറ്റര്‍ സ്ഥാപിക്കാന്‍ 25 ലക്ഷം. ഗ്യാസ് ക്രിമിറ്റോറിയത്തിന് 30 ലക്ഷം. അംഗന്‍വാടികളില്‍ പോഷകാഹാര പദ്ധതി 65 ലക്ഷം. ഗവ. ആയുര്‍വേദ ഹോമിയോ ആശുപത്രികളില്‍ മരുന്നിനായി 27 ലക്ഷം. സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കാന്‍ 25 ലക്ഷം വീതം നീക്കി വെച്ചപ്പോള്‍ പെരുമ്പയില്‍ മിനി കോണ്‍ഫറന്‍സ് ഹാള്‍ നിര്‍മാണത്തിനായി 20 ലക്ഷം രൂപയും വകയിരുത്തി. ബജറ്റില്‍ പയ്യന്നൂരില്‍ ഷീ ലോഡ്ജ്,സ്പോര്‍ട്സ് അക്കാദമി,ദുരന്തനിവാരണ സേന,വയോമിത്രം പദ്ധതി, ആഴ്ച ചന്ത പുനരുജ്ജീവനം, ഡയാലിസിസ് കേന്ദ്രം, ജൈവ വൈവിദ്ധ്യ പാര്‍ക്ക്, ക്ഷീരകര്‍ഷകര്‍ക്ക് ഇന്‍സെന്റീവ്, പരാതി പരിഹാര അദാലത്ത്, വനിത വ്യായാമ കേന്ദ്രം എന്നിവക്കും ബജറ്റില്‍ തുക മാറ്റി വെച്ചിട്ടുണ്ട്.

കടുത്ത വേനലില്‍ പറവകള്‍ക്ക് ദാഹജലം പകരുന്നതിനായി പൊതു സ്ഥലങ്ങളിലും വീടുകളിലും സൗകര്യങ്ങള്‍ ഒരുക്കുന്ന പദ്ധതിയും ബജറ്റിലുണ്ട്. പിണറായി സര്‍ക്കാര്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് ദിശാ സൂചകമായി രൂപീകരിച്ച നവകേരള മിഷനില്‍ ഉള്‍ച്ചേര്‍ന്ന് ജനപക്ഷത്ത് നിന്നു കൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്ന് 2018- 19 വര്‍ഷത്തെ മതിപ്പ് ബജറ്റ് അവതരിപ്പിച്ചു കൊണ്ട് വൈസ് ചെയര്‍പേര്‍ സന്‍ കൂട്ടിച്ചേര്‍ത്തു. ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ അധ്യക്ഷത വഹിച്ചു.

പയ്യന്നൂര്‍ നഗരസഭാ ബജറ്റില്‍ റോഡ് വികസനത്തിന് ഊന്നല്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ- വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, news, Budget, payyannur, Kannur, Emphasis for Road Development in Payyannur Municipal Budget
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia