city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Kodiyeri Balakrishnan | 'എന്നെ ഒന്ന് നോക്കൂ..', പൊട്ടിക്കരഞ്ഞ് തളര്‍ന്ന് വീണ് വിനോദിനി: ലാല്‍സലാം ചൊല്ലി വിടപറഞ്ഞ് പുഷ്പന്‍: കോടിയേരിയുടെ പൊതുദര്‍ശനചടങ്ങില്‍ വികാരനിര്‍ഭരമായ രംഗങ്ങള്‍

കണ്ണൂര്‍: (www.kasargodvartha.com) സിപിഎം പി ബി അംഗം കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം മട്ടന്നൂര്‍ വിമാനത്താവളത്തില്‍ നിന്നും തലശേരി ടൗണ്‍ ഹാളില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോഴുണ്ടായത് അതിവൈകാരിക നിമിഷങ്ങള്‍. എന്നെ ഒന്നു നോക്കൂവെന്ന് പറഞ്ഞ് ഭാര്യ വിനോദിനി പൊട്ടിക്കരഞ്ഞ് ഫ്രീസറിന് മുകളിലേക്ക് വീണ് വിങ്ങിപ്പൊട്ടി. തളര്‍ന്നുവീണ പ്രിയ സഖാവിന്റെ സഹധര്‍മിണിയെ മകന്‍ ബിനീഷ് കോടിയേരിയും മുഖ്യമന്ത്രിയുടെ ഭാര്യ കമലയും പി കെ ശ്രീമതി ടീച്ചറും അവിടെ നിന്നും മാറ്റിയിരുത്തുകയായിരുന്നു.
           
Kodiyeri Balakrishnan | 'എന്നെ ഒന്ന് നോക്കൂ..', പൊട്ടിക്കരഞ്ഞ് തളര്‍ന്ന് വീണ് വിനോദിനി: ലാല്‍സലാം ചൊല്ലി വിടപറഞ്ഞ് പുഷ്പന്‍: കോടിയേരിയുടെ പൊതുദര്‍ശനചടങ്ങില്‍ വികാരനിര്‍ഭരമായ രംഗങ്ങള്‍

ടൗണ്‍ ഹാളിലേക്ക് പ്രത്യേക വാഹനത്തില്‍ നിന്നും താങ്ങിയെടുത്ത് കൊണ്ടുവന്ന വിനോദിനിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കോടിയേരിയുടെ മൃതദേഹത്തിന് അടുത്തേക്ക് എത്തിയതോടെ അവര്‍ തളര്‍ന്നു വീഴുകയായിരുന്നു. അല്‍പസമയത്തിന് ശേഷം വിനോദിനിയും ബിനീഷിന്റെ ഭാര്യ റെനീറ്റ അടക്കമുള്ള ബന്ധുക്കള്‍ കോടിയേരി ഈങ്ങയില്‍ പീടികയിലെ വീട്ടിലേക്ക് പോയി.
      
Kodiyeri Balakrishnan | 'എന്നെ ഒന്ന് നോക്കൂ..', പൊട്ടിക്കരഞ്ഞ് തളര്‍ന്ന് വീണ് വിനോദിനി: ലാല്‍സലാം ചൊല്ലി വിടപറഞ്ഞ് പുഷ്പന്‍: കോടിയേരിയുടെ പൊതുദര്‍ശനചടങ്ങില്‍ വികാരനിര്‍ഭരമായ രംഗങ്ങള്‍

ശനിയാഴ്ച രാവിലെ ചെന്നൈയില്‍ നിന്നുളള എയര്‍ ആംബുലന്‍സില്‍ കോടിയേരിയുടെ മൃതദേഹം കൊണ്ടുവന്നപ്പോള്‍ വിനോദിനിയും മകന്‍ ബിനീഷും അനുഗമിച്ചിരുന്നു. എയര്‍പോര്‍ടില്‍ നിന്നും ടൗണ്‍ ഹാളിലേക്ക് കൊണ്ടുവരുമ്പോള്‍ ആംബുലന്‍സില്‍ സ്പീകര്‍ എ എന്‍ ശംസീറും കൂടെയുണ്ടായിരുന്നു. കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരം കാണാന്‍ പാര്‍ടിയുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി പുതുക്കുടി പുഷ്പനെത്തി.
     
Kodiyeri Balakrishnan | 'എന്നെ ഒന്ന് നോക്കൂ..', പൊട്ടിക്കരഞ്ഞ് തളര്‍ന്ന് വീണ് വിനോദിനി: ലാല്‍സലാം ചൊല്ലി വിടപറഞ്ഞ് പുഷ്പന്‍: കോടിയേരിയുടെ പൊതുദര്‍ശനചടങ്ങില്‍ വികാരനിര്‍ഭരമായ രംഗങ്ങള്‍

ശനിയാഴ്ച രാത്രി 7.30 മണിയോടെയാണ് സ്‌ട്രെക്ചറില്‍ കിടത്തിയ പുഷ്പനെ പ്രവര്‍ത്തകര്‍ ടൗണ്‍ഹാളില്‍ എത്തിച്ചത്. നിറകണ്ണുകളോടെ പുഷ്പന്‍ കോടിയേരിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കോടിയേരി തലശേരിയിലെത്തില്‍ പുഷ്പനെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. കോടിയേരി കണ്ണൂര്‍ ജില്ലാ സെക്രടറിയായ വേളയിലാണ് കൂത്തുപറമ്പ് വെടിവയ്പുണ്ടാകുന്നത്. കൂത്തുപറമ്പില്‍ അന്നത്തെ സഹകരണ മന്ത്രിയായ എം വിരാഘവനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ അഞ്ചുപേരെയാണ് പൊലീസ് മുന്നറിയിപ്പു നല്‍കാതെ വെടിവെച്ചുകൊന്നത്.
         
Kodiyeri Balakrishnan | 'എന്നെ ഒന്ന് നോക്കൂ..', പൊട്ടിക്കരഞ്ഞ് തളര്‍ന്ന് വീണ് വിനോദിനി: ലാല്‍സലാം ചൊല്ലി വിടപറഞ്ഞ് പുഷ്പന്‍: കോടിയേരിയുടെ പൊതുദര്‍ശനചടങ്ങില്‍ വികാരനിര്‍ഭരമായ രംഗങ്ങള്‍

അന്ന് വെടിവയ്പ്പില്‍ മാരകമായി പരുക്കേറ്റ പുഷ്പന്‍ ഇപ്പോഴും ജീവിക്കുന്ന രക്തസാക്ഷിയായി ശയ്യാവലംബിയായി മനേക്കരയിലെ വീട്ടില്‍ കഴിയുകയാണ്. തന്റെ പ്രീയ സഖാവിനെ അവസാനമായി ഒന്നുകാണണമെന്നു പുഷ്പന്‍ പാര്‍ടി സഖാക്കളോട് ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് പാര്‍ടി സഖാക്കള്‍ ആംബുലന്‍സില്‍ പുഷ്പനെ പൊതുദര്‍ശനം നടക്കുന്ന തലശേരി ടൗണ്‍ഹാളിലെത്തിച്ചത്. പ്രിയസഖാവിന്റെ നിശ്ചേതന ശരീരം കണ്ട പുഷ്പന്‍ മുഷ്ടി ചുരുട്ടിലാല്‍സലാം മുഴക്കിയാണ്വികാരനിര്‍ഭരമായ മുഹൂര്‍ത്തം സൃഷ്ടിച്ചുകൊണ്ടു മടങ്ങിയത്.

സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മന്ത്രിമാരും വിവിധ പാര്‍ട്ടി നേതാക്കളുമെത്തി. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, മന്ത്രി പി രാജീവ്, വീണാ ജോര്‍ജ് എന്നിവര്‍ തലശേരിയിലെത്തി. ബിജെപി ദേശീയനിര്‍വാഹക സമിതിയംഗം പി കെ കൃഷ്ണദാസ്, ജില്ലാ അധ്യക്ഷന്‍ എന്‍ ഹരിദാസ്, മുസ്ലിം ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, മുനവറലി തങ്ങള്‍, അബ്ദുല്‍ കരീം ചേലേരി, അഡ്വ. ലത്തീഫ്, കോണ്‍ഗ്രസ് എസ് നേതാവ് രാമചന്ദ്രന്‍ കടന്നപ്പള്ളി, ജനതാദള്‍ നേതാവ് സി കെ നാണു, ഡിസിസി അധ്യക്ഷന്‍ മാര്‍ടിന്‍ ജോര്‍ജ്, മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പ്രതിനീധികരിച്ചു.

വി എനാരായണന്‍, സജീവ്മാറോളി, കെ പ്രമോദ്, കെ സി മുഹമ്മദ് ഫൈസല്‍, ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ പി അബ്ദുര്‍ വഹാബ്, സംസ്ഥാന ജനറല്‍ സെക്രടറി സി പി നാസര്‍കോയ തങ്ങള്‍, വൈസ് പ്രസിഡന്റുമാരായ കെ പി ഇസ്മഈല്‍ എം കെ അബൂബക്കര്‍ ഹാജി, സെക്രടറിമാരായ ഒ പി ഐ കോയ, സമദ് നരിപ്പറ്റ, സംസ്ഥാന ട്രഷറര്‍ ബശീര്‍ ബഡേരി, നാഷനല്‍ യൂത് ലീഗ് സംസ്ഥാന സെക്രടറി കെ ടി സമീര്‍ എന്നിവര്‍ അന്ത്യാഭിവദ്യമര്‍പ്പിച്ചു.

Keywords: Latest-News, Kerala, Kannur, Top-Headlines, CPM, Political-News, Politics, Kodiyeri-Balakrishnan, Condolence, Obituary, Ministers, Emotional moments when Kodiyeri Balakrishnan's dead body taken from Mattanur Airport to Thalassery Town Hall for public viewing. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia