city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട്, കണ്ണൂർ ഉൾപ്പെടെ 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച (08.08.2019) അവധി


കാസർകോട്/ കണ്ണൂർ:  (www.kasargodvartha.com 08.08.2019) സംസ്ഥാനത്ത്  ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  വ്യാഴാഴ്ച (08.08.2019) അവധി പ്രഖ്യാപിച്ചു.  ശക്തമായ മഴയെത്തുടർന്ന് കാസർകോട്  ജില്ലയിലെ   പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച ( ഓഗസ്റ്റ് 8 ) ജില്ലാ കളക്റ്റർ ഡോ.സജിത് ബാബു അവധി പ്രഖ്യാപിച്ചു.

കാസർകോട്, കണ്ണൂർ ഉൾപ്പെടെ 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  വ്യാഴാഴ്ച (08.08.2019) അവധി


മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ലെന്നും കളക്ടറുടെ അറിയിപ്പിൽ പറയുന്നു. നേരത്തെ വെള്ളരിക്കുണ്ട് താലൂക്കിൽ മാത്രമായിരുന്നു അവധി പ്രഖ്യാപിച്ചത്.


കാലവർഷം ശക്തമായി തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ( സി ബി എസ് ഇ ,ഐ സി എസ് സിലബസ് സ്കൂളുകൾ ഉൾപ്പെടെ) ഓഗസ്റ്റ് 8 (വ്യാഴം) അവധിയായിരിക്കുമെന്ന് കണ്ണൂർ ജില്ലാ കളക്ടർ ടിവി സുഭാഷ് അറിയിച്ചു. അങ്കണവാടികൾക്കും മദ്രസകൾക്കും അവധി ബാധകമാണ്. സർവ്വകലാശാല പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.

കോഴിക്കോട്, മലപ്പുറം, ഇടുക്കി, വയനാട് എന്നീ ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച (ഓഗസ്റ്റ് 8) അവധിയായിരിക്കുമെന്ന് അതത് ജില്ലാ കളക്ടർമാർ അറിയിച്ചു.

Summary: Educational Institutions Will be remain closed 08.08.2019 in Kasargod and Kammur Districts.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia