ജലക്ഷാമത്തിന് പരിഹാരം തേടിയുള്ള അന്വേഷണത്തിന് ജില്ലാ ഭരണകൂടം തുടക്കമിട്ടു
Sep 20, 2021, 11:38 IST
ചീമേനി: (www.kasargodvartha.com 20.09.2021) കാസർകോട്ടെ ജല ക്ഷാമത്തിന് പരിഹാരം തേടിയുള്ള അന്വേഷണത്തിന് ജില്ലാ ഭരണകൂടം തുടക്കമിട്ടു. കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീറിന്റെ നേതൃത്വത്തിലുള്ള സംഘം കാക്കടവിലേക്ക് എത്തി. വർഷങ്ങൾക്ക് മുൻപാണ് ജില്ലയിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണുന്നതിന് വേണ്ടി കാക്കടവിൽ ഡാമുണ്ടാക്കാനുള്ള പദ്ധതി തയാറാക്കിയത്. എന്നാൽ അക്കാലത്ത് ചിലയിടങ്ങളിൽ നിന്നും എതിർപ് വന്നതോടെ പദ്ധതി പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.
കണ്ണൂർ– കാസർകോട് ജില്ലകളിലെ കുടിവെള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടിയുള്ള പദ്ധതിയായിരുന്നു കാക്കടവ് പദ്ധതി.10 കോടി രൂപയോളം ചെലവഴിച്ച് കൊണ്ടുള്ള ചെറുകിട അണക്കെട്ടിന്റെ നിർമാണം ഇപ്പോൾ കാക്കടവിൽ അവസാനഘട്ടത്തിലാണ്.
ജില്ലയിലെ ജലക്ഷാമവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ട നടപടികളുടെ ഭാഗമായി ഏല്ലാ ജലസ്രോതസും പരിശോധിക്കാൻ ജില്ലാ ഭരണകൂടം പദ്ധതിയിട്ടിരുന്നു.
ഇതിന്റെ തുടക്കമെന്ന നിലയിലാണ് ഞായറാഴ്ച ഉച്ചയോടെ കാക്കടവിൽ ഉദ്യോഗസ്ഥ സംഘം എത്തിയത്. കാക്കടവിലെ ജലവിതരണ കേന്ദ്രം കാക്കടവ് പാലം, നിർമാണത്തിലിരിക്കുന്ന ചെറുകിട അണക്കെട്ട് എന്നിവ സംഘം സന്ദർശിച്ചു.
വരും ദിവസങ്ങളിൽ മറ്റിടങ്ങളിലെ ജലസ്രോതസുകൾ പരിശോധിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.
Keywords: Kasaragod, Kerala, News, Cheemeni, Water, Drinking water, Investigation, District Collector, Kannur, District administration has launched an inquiry into water crisis.
< !- START disable copy paste -->