മംഗലാപുരം വിമാനത്താവളത്തില്‍ നിന്നും കണ്ണൂരിലേക്ക് ബസ് സര്‍വീസ് ആരംഭിക്കണം'
Jan 3, 2013, 15:14 IST
മംഗലാപുരം വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി ലഭിച്ചതിനാല്‍ ദുബൈ കൂടാതെ അബുദാബി, ഷാര്‍ജ, റാസല്‍ ഖൈമ, മറ്റ് രാഷ്ട്രങ്ങളായ ഒമാന്‍, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നും ഉടന്‍ തന്നെ വിമാന സര്‍വീസുകള്‍ ആരംഭിക്കാനുള്ള ഒരുക്കങ്ങളിലാണ്. ജനുവരിയില്‍ തന്നെ ഇന്‍ഡിഗോ എയര്‍ലൈന്‍സും, ദുബൈയില്‍ നിന്ന് സര്‍വീസ് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
യാത്രക്കാര്‍ക്കും, യാത്രക്കാരെ സ്വീകരിക്കാനും യാത്ര അയക്കാനും എത്തുന്നവര്‍ക്കും ഏറെ പ്രയോജനപ്പെടുന്ന ഒന്നാണ് ബസ് സര്‍വീസ്. ഇപ്പോള്‍ ടാക്സി പിടിച്ച് യാത്ര ചെയ്യാന്‍ കാസര്‍കോട്, കാഞ്ഞങ്ങാട് ഭാഗങ്ങളിലുള്ളവര്‍ക്കും മറ്റും ഭീമമായ തുകയാണ് ചിലവഴിക്കേണ്ടിവരുന്നത്. മംഗലാപുരം റെയില്‍വേ സ്റ്റേഷനിലേക്കും വിമാനത്താവളത്തില്‍ നിന്നും കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസ് തുടങ്ങാനും നടപടിയുണ്ടാകണം. ഇക്കാര്യത്തില്‍ കേരളത്തിലെ മുഖ്യമന്ത്രിയും ഗതാഗത വകുപ്പ് മന്ത്രിയും കര്‍ണാടക വകുപ്പ് മന്ത്രിമാരുമായി ഇടപെട്ട് ബസ് സര്‍വീസ് തുടങ്ങാന്‍ തീരുമാനമുണ്ടാക്കണമെന്നാണ് പ്രവാസികള്‍ ഒന്നടങ്കം പറയുന്നത്.
Keywords: Mangalore, Airport, Kannur, Bus, Dubai, Kasaragod, Air-ticket, Vehicle, Saudi Arabia, Bahrain, Gulf.