കളനാട്ട് മുഴങ്ങുന്നത് അവഗണനയുടെ ചൂളം വിളി മാത്രം; ഒരു ട്രെയിനിന് പോലും സ്റ്റോപില്ലാതെ വെറുതേയൊരു റെയിൽവേ സ്റ്റേഷൻ; അധികൃതരുടെ കനിവും കാത്ത് ജനങ്ങൾ
Nov 30, 2021, 18:30 IST
കെ എസ് സാലി കീഴൂർ
മേൽപറമ്പ്: (www.kasargodvartha.com 30.11.2021) കളനാട് റെയിൽവേ സ്റ്റേഷനോടുള്ള അധികൃതരുടെ അവഗണനയ്ക്ക് അറുതിയായില്ല. നേരത്തെ കോയമ്പത്തൂർ-മംഗ്ളുറു, ചെറുവത്തൂർ-മംഗ്ളുറു, കണ്ണൂർ-മംഗ്ളുറു, കോഴിക്കോട്-മംഗ്ളുറു തുടങ്ങിയ ആറ് ട്രെയിനുകൾക്ക് കളനാട്ട് സ്റ്റോപ് ഉണ്ടായിരുന്നു. എന്നാൽ കോവിഡാനന്തരം ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചപ്പോൾ ഒരു ട്രെയിനിന് പോലും കളനാട്ട് സ്റ്റോപില്ല.
പ്രദേശത്തുള്ള രോഗികൾ, വിദ്യാർഥികൾ, തൊഴിലാളികൾ തുടങ്ങി മംഗ്ളൂറും കണ്ണുരും അടക്കം പോകുന്നവർക്ക് വലിയൊരു ആശ്വാസമായിരുന്നു പാസെൻജെർ ട്രെയിനുകൾ. വിനോദ സഞ്ചാര കേന്ദ്രമായ ചന്ദ്രഗിരി കോട്ടയിലേക്കും പ്രമുഖ തീർഥാടന കേന്ദ്രമായ കീഴൂർ ധർമശാസ്താ ക്ഷേത്രത്തിലേക്കും എളുപ്പത്തിൽ എത്താനും സാധിക്കുമായിരുന്നു. കീഴൂർ, മേൽപറമ്പ്, ദേളി, ചെമ്മനാട്, പരവനടുക്കം, കോളിയടുക്കം ഭാഗങ്ങളിലെ സർകാർ, സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാർ തുടങ്ങിയവർക്കും ആശ്രയമായിരുന്നു.
എന്നാൽ ദിനംപ്രതി നൂറുകണക്കിന് ആളുകൾ ആശ്രയിച്ചിരുന്ന റെയിൽവേ സ്റ്റേഷൻ കനത്ത അവഗണന നേരിട്ടതോടെ സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയതായും ആക്ഷേപം ഉയരുന്നു. കാട് മൂടി കിടന്ന് ഇഴജന്തുകളുടെ താവളമായി മാറിയിരുന്ന റെയിൽവെ സ്റ്റേഷൻ അടുത്തിടെ കീഴൂർ ഫ്ലാഷ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ശുചീകരിച്ചിരുന്നു.
കോവിഡ് മഹാമാരിയുടെ വ്യാപനം കുറഞ്ഞതോടെ ഇന്ന് എല്ലാ മേഖലകളും തുറന്ന് ജീവിതം സാധരണ നിലയിയിലേക്ക് മാറിട്ടും യാത്രക്ക് ഏറെ ആശ്രയിക്കുന്ന കളനാട് റെയിൽവെ സ്റ്റേഷനിൽ സ്റ്റോപ് ഇല്ലാത്തതിന്റെ പ്രയാസം ബന്ധപ്പെട്ടവർ തിരിച്ചറിയണമെന്നാണ് ജനങ്ങൾ പറയുന്നത്. പല പ്രാവശ്യങ്ങളിലായി ഇതൊക്കെ റെയിൽവെ മന്ത്രിയുടെയും ജനപ്രതിനിധികളുടെയും അധികൃതരുടെയും ശ്രദ്ധയിൽപ്പെടുത്തിട്ടും ഒരു ഫലവും ഇതുവരെ ഉണ്ടായില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
സ്റ്റേഷനിൽ പടിഞ്ഞാറ് വശത്ത് നിലവിൽ പ്ലാറ്റ്‌ഫോമുമില്ല. അടിയന്തരമായി പാസെൻജെർ ട്രെയിനുകൾക്ക് സ്റ്റോപ് പുന:സ്ഥാപിച്ച് പ്ലാറ്റ് ഫോം നിർമാണം ഉൾപെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ബന്ധപ്പെട്ടവർ അടിയന്തര പ്രാധാന്യം നൽകണമെന്നാണ് ആവശ്യം. കാലതാമസം നേരിട്ടാൽ പ്രതിഷേധ സമരപരിപാടികളുമായും മുന്നോട്ട് പോകാൻ നാട്ടുകാർ ആലോചിക്കുന്നു.

Keywords: News, Kerala, Kasaragod, Top-Headlines, Melparamba, Kalanad, Railway, Train, Railway station, Mangalore, Cheruvathur, Kannur, Kozhikode, COVID-19, Demand for restoration of stops for passenger trains at Kalanad railway station.
< !- START disable copy paste -->