രേഖാചിത്രമടക്കം വരച്ചുള്ള നീണ്ട അന്വേഷണത്തിന് പരിസമാപ്‌തി; റിട. അധ്യാപകൻ വണ്ടിയിടിച്ചു മരിച്ച സംഭവത്തിൽ കാസർകോട് സ്വദേശി അറസ്റ്റിൽ
കണ്ണൂർ: (www.kasargodvartha.com 29.04.2021) പ്രഭാത സവാരിക്കിടെ റിട. അധ്യാപകൻ കാറിടിച്ചു മരിച്ച സംഭവത്തിൽ കാസർകോട് സ്വദേശി അറസ്റ്റിലായി. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മൊയ്തീന്‍ കുഞ്ഞി (35) യെയാണ് കണ്ണൂര്‍ എസിപി, പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്.
മയ്യിൽ ടൗണിൽ ഫെബ്രുവരി 23 ന് പുലർചെയാണ് റിട. അധ്യാപകനും സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യമായിരുന്ന യു ബാലകൃഷ്ണൻ മാസ്റ്റർ (70) പ്രഭാത നടത്തത്തിനിടെ കാറിടിച്ചു തൽക്ഷണം മരിച്ചത്. തൊട്ടടുത്തായി നടക്കുകയായിരുന്ന സ്ത്രീകൾ ആസമയം ഇവിടേക്ക് ഓടിയെത്തിയിരുന്നു. കാർ നിർത്തി അതിലുണ്ടായിരുന്നയാൾ സംഭവസ്ഥലത്തെി. ഉടൻ ആശുപത്രിയിലെത്തിക്കാമെന്ന് പറഞ്ഞ് പിന്നീട് അമിതവേഗത്തിൽ കാർ ഓടിച്ചുപോവുകയായിരുന്നു.
തുടർന്ന് പൊലീസ് പ്രതിക്കായി തിരച്ചിൽ നടത്തി വരികയായിരുന്നു. കാർ കാസർകോട് ഭാഗത്തേക്ക് പോയതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. ഗോൾഡൻ സിൽവർ നിറമുള്ള കേരളാ രജിസ്‌ട്രേഷനിലുള്ള സാൻട്രോ കാറായിരുന്നു ഇടിച്ചത്. സ്ത്രീകളിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് രേഖാചിത്രവും തയ്യാറാക്കി പുറത്തുവിട്ടു.
തുടര്‍ന്നു നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. അപകടം വരുത്തിയ കാര്‍ ഇയാൾ ഒളിപ്പിച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. പ്രതിയെ മയ്യില്‍ പൊലിസ് സ്‌റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. സിപിഎം എകെജി നഗർ ബ്രാഞ്ചംഗവും കെഎസ്എസ്പിയു ഇരിക്കൂർ ബ്ലോക് ട്രഷററും കൂടിയായിരുന്നു മരിച്ച യു ബാലകൃഷ്ണൻ മാസ്റ്റർ.
Keywords: Kerala, News, Accident, Death, Car, Man, Arrest, Case, Police, Kannur, Death of retd. teacher in a car accident, man arrested.
< !- START disable copy paste -->