Forensic Examination | മാക്കൂട്ടം ചുരംപാതയിലെ മൃതദേഹം: തലയോട്ടി ഫോറന്‍സിക് പരിശോധനയ്ക്കയച്ചു
കണ്ണൂര്‍: (KasargodVartha) മാക്കൂട്ടം ചുരംപാതയിലെ വനത്തിനുളളില്‍ ട്രോളി ബാഗില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ തലയോട്ടി കര്‍ണാടക പൊലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. മാസങ്ങള്‍ക്ക് മുന്‍പാണ് യുവതിയുടെ അഴുകിയ നിലയിലുളള മൃതദേഹം മാക്കൂട്ടം ചുരം പാതയിലെ വനാതിര്‍ത്തിയില്‍ കണ്ടെത്തിയത്.
എന്നാല്‍ മരിച്ചത് 30 വയസുളള യുവതിയാണെന്ന് തിരിച്ചറിഞ്ഞിട്ടും ആരാണെന്ന് വ്യക്തമായിരുന്നില്ല. ഇവരെ തിരിച്ചറിയുന്നതിനായി ദക്ഷിണേന്‍ഡ്യയിലെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളില്‍ വിവരം നല്‍കിയിട്ടും കാണാതായ യുവതികളുടെ വിവരങ്ങള്‍ അടിസ്ഥാനമാക്കി അന്വേഷണം നടത്തിയിട്ടും തുമ്പൊന്നും ലഭിച്ചിരുന്നില്ല.
ഇതേ തുടര്‍ന്നാണ് തലയോട്ടി ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. അന്വേഷണത്തിന്റെ അടുത്ത ഘട്ടമായി തലയോട്ടിയുമായി സാമ്യം വരുന്ന രൂപരേഖയും ഛായാചിത്രവും തയ്യാറാക്കി പുറത്തുവിടാനാണ് തീരുമാനം. ഇതോടെ മരിച്ച യുവതിയെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുമെന്ന പ്രതീക്ഷയിലാണ് വീരാജ്പേട്ട പൊലീസ്.
Keywords: News, Kerala, Police, Kerala News, Woman, Death, Police Station, Makootam Pass, Forest, Dead Body, Body Found, Forensic Examination, Dead body at Makootam Pass: Skull sent for forensic examination.