city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാഴ്ച്ചകാര്‍ക്ക് കൗതുകമുണര്‍ത്തി അടയ്ക്കാത്തൂണില്‍ ഒരു ക്ഷേത്രം

കണ്ണൂര്‍:(www.kasargodvartha.com 28/12/2017) ഉത്തര കേരളത്തില്‍ ഇത് കളിയാട്ടക്കാലമാണ്. തെയ്യങ്ങള്‍ ഉറഞ്ഞു തുള്ളാത്ത ഒരു ഗ്രാമവും ഇനി വടക്കേ മലബാറിലുണ്ടാകില്ല. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തുലാം മാസം പത്താം തീയ്യതി കഴിഞ്ഞാല്‍ പിന്നെ കാവുകളും ക്ഷേത്രങ്ങളും തെയ്യകോലങ്ങളുടെ ആവേശത്തിലായിരിക്കും. തെയ്യകോലങ്ങള്‍ക്കൊപ്പം തന്നെ കാഴ്ച്ച കാരില്‍ ആവേശം പകരുന്ന തരത്തിലുള്ള അലംഗാരങ്ങളാലും ക്ഷേത്രങ്ങള്‍ ശ്രദ്ധിക്കപെടാറുണ്ട്.

കാഴ്ച്ചകാര്‍ക്ക് കൗതുകമുണര്‍ത്തി അടയ്ക്കാത്തൂണില്‍ ഒരു ക്ഷേത്രം

ഇവുടെ കണ്ണൂര്‍ ജില്ലയില്‍ ഏഴിമലയുലെ താഴ്വരയില്‍ രാമന്തളി താവുരിയാട്ട് ക്ഷേത്രത്തില്‍ തെയ്യക്കോലങ്ങള്‍ക്കൊപ്പം ക്ഷേത്രത്തിലെ അലംഗാരങ്ങള്‍ കൗതുകകാഴ്ച്ചയാണ്. ക്ഷേത്രം കാര്‍ഷിക വിഭവങ്ങള്‍ കൊണ്ടാണ് അലങ്കരിക്കപ്പെടുന്നത് ഇതില്‍ ഏറ്റവും ശ്രദ്ധേയം അടയക്കാത്തൂണുകളാണ്. ഗ്രാമത്തില്‍ നിന്ന് ശേഖരിക്കുന്ന നല്ല പഴുത്തു തുടുത്ത അടയ്ക്കകള്‍ കൊണ്ടാണ് ക്ഷേത്രത്തിന്റ തൂണുകള്‍ അലങ്കരിക്കുന്നത്.

കാര്‍ഷിക സംസ്‌കൃതിയുടെ ബാക്കിപത്രമായ ഇത്തരം അലങ്കാരങ്ങള്‍ അതീവ സൂക്ഷ്മതയോടെയാണ് നാട്ടുകാര്‍ ഒരുക്കുന്നത്. അടയ്ക്കയോടൊപ്പം ചക്ക, മാങ്ങ, തേങ്ങ, മാതളം, പഴക്കുലകള്‍ എന്നിവയും അലങ്കാരങ്ങള്‍ക്കായി ഉപയോഗിക്കുന്നു.

കാഴ്ച്ചകാര്‍ക്ക് കൗതുകമുണര്‍ത്തി അടയ്ക്കാത്തൂണില്‍ ഒരു ക്ഷേത്രം

മണ്‍മറഞ്ഞുകൊണ്ടിരിക്കുന്ന കാര്‍ഷിക സമൃദ്ധിയുടെ സ്മരണയാണ് ഈ അലങ്കാരങ്ങളിലൂടെ പുതു തലമുറകളിലേക്ക് ക്ഷേത്രം കൈമാറുന്നത്. ക്ഷേത്രോത്സവ ചടങ്ങുകളും ഇവിടെ വൈവിധ്യങ്ങളാല്‍ സമ്പന്നമാണ്. ആയോധനകലയായ കളരി സമ്പ്രദായം പൈതൃകമായിരുന്ന ഗതകാല സ്മരണയിലാണ് ഉത്സവത്തിന്റെ വേരുകള്‍. മൂഷക രാജാക്കന്മാരുടെ പടയാളികള്‍ നടത്തി വന്നിരുന്ന കളരിപ്പൊയ്ത്ത് ഇവിടുത്തെ ഒരു പ്രധാന ചടങ്ങാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kannur, Top-Headlines, Religion, Temple, Theyyam, Curious temple  to the viewer in kannur

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia