city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കണ്ണൂര്‍ വിമാനത്താവളം കാണാന്‍ അവസരം ലഭിച്ചപ്പോള്‍ ജനം ഇടിച്ചുകയറി; തിക്കും തിരക്കും നിയന്ത്രിക്കാന്‍ കഴിയാതെ പോലീസും എയര്‍പോര്‍ട്ട് അധികൃതരും വിയര്‍ത്തു

കണ്ണൂര്‍: (www.kasargodvartha.com 06.10.2018) ചിറക് വിരിച്ച് പറക്കാനൊരുങ്ങി നില്‍ക്കുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പ് പൊതുജനങ്ങള്‍ക്ക് കാണാന്‍ അവസരം നല്‍കിയപ്പോള്‍ ജനം ഇടിച്ചുകയറി. ജനബാഹുല്യം എയര്‍പോര്‍ട്ടിലേക്ക് ഇരച്ചെത്തിയപ്പോള്‍ അവരെ നിയന്ത്രിക്കാന്‍ കഴിയാതെ പോലീസും സെക്യൂരിറ്റിയും എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥരും വിയര്‍ത്തു.

വെള്ളിയാഴ്ച രാവിലെ ഒമ്പത് മണി മുതലാണ് പ്രവേശനം അനുവദിച്ചത്. എട്ടു ദിവസം വരെ വിമാനത്താവളം കാണാന്‍ പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കിയിട്ടുണ്ട്. മാധ്യമങ്ങളിലൂടെ വിവരമറിഞ്ഞതോടെയാണ് കണ്ണൂര്‍ വിമാനത്താവളം കണ്‍നിറയെ കാണാന്‍ ആളുകള്‍ ഒഴുകിയത്. മനം മയക്കുന്ന രീതിയിലാണ് വിമാനത്താവളത്തിന്റെ രൂപകല്‍പനയും മറ്റും നടത്തിയിരിക്കുന്നത്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ വിമാനത്താവളം കാണാനെത്തിയവരില്‍ പെടും.
കണ്ണൂര്‍ വിമാനത്താവളം കാണാന്‍ അവസരം ലഭിച്ചപ്പോള്‍ ജനം ഇടിച്ചുകയറി; തിക്കും തിരക്കും നിയന്ത്രിക്കാന്‍ കഴിയാതെ പോലീസും എയര്‍പോര്‍ട്ട് അധികൃതരും വിയര്‍ത്തു

പ്രധാന കാവടത്തിലെ ചുവര്‍ചിത്രങ്ങളും വര്‍ണ വിസ്മയങ്ങളും എല്ലാവരും ആകര്‍ഷിക്കുന്നതായിരുന്നു. സന്ദര്‍ശകരുടെ വാഹനങ്ങള്‍ കൊണ്ട് എയര്‍പോര്‍ട്ടും പരിസരവും വീര്‍പ്പുമുട്ടി. പാര്‍ക്കിംഗ് സ്ഥലത്ത് വാഹനങ്ങള്‍ നിര്‍ത്തിയ ശേഷം ആളുകള്‍ പ്രവേശനം അനുവദിച്ച ടെര്‍മിനല്‍ സ്റ്റേഷനിലേക്ക് ഓടിയടുക്കുകയായിരുന്നു. കേന്ദ്ര വ്യവസായ സുരക്ഷാസേനയുടെ ഉദ്യോഗസ്ഥര്‍ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ച ശേഷം നിയന്ത്രണങ്ങളോടെയാണ് അകത്ത് കടത്തിവിടുന്നതെങ്കിലും പരിശോധന പൂര്‍ണമാക്കാന്‍പോലും സാധിക്കാത്ത വിധമായിരുന്നു തിരക്ക്.

കണ്ണൂരില്‍ ജില്ലയില്‍ നിന്നും സമീപത്തെ മറ്റു ജില്ലകളില്‍ നിന്നും ആയിരക്കണക്കിനാളുകളാണ് വിമാനത്താവളം കാണാന്‍ ഒഴുകുന്നത്. ടെര്‍മിനല്‍ കെട്ടിടത്തിനുള്ളില്‍ ഭക്ഷണ സാധനങ്ങളും പാനീയങ്ങളും നിരോധിച്ചിരുന്നു. പ്ലാസ്റ്റിക് സാധനങ്ങളും മറ്റും കൊണ്ടു വരികയോ ഉപേക്ഷിക്കുകയോ ചെയ്യരുതെന്ന കര്‍ശന വിലക്കും നല്‍കിയിട്ടുണ്ട്. വൈകിട്ട് നാലു മണി വരെയാണ് സന്ദര്‍ശകര്‍ക്ക് അനുവദിക്കപ്പെട്ട സമയം. ആദ്യ ദിവസമായ വെള്ളിയാഴ്ച ആളുകളുടെ തിരക്ക് കുറവായിരുന്നുവെങ്കിലും എയര്‍പോര്‍ട്ട് കണ്ടറിഞ്ഞ് കാതോരം അതിന്റെ ഭംഗിയെ കുറിച്ചുള്ള വിവരണം എത്തിയതോടെ സന്ദര്‍ശകര്‍ കൂടുതല്‍ ഒഴുകുകയായിരുന്നു.

Watch Video

 
( ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Crowd in Kannur Airport, Kannur, Airport, News, Kerala, Rush, Kannur Airport

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia