കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷം; ഗവര്‍ണ്ണര്‍ കളക്ടറോട് റിപ്പോര്‍ട്ട് തേടി
Dec 27, 2017, 12:18 IST
കണ്ണൂര്‍:(www.kasargodvartha.com 27/12/2017) ജില്ലയില്‍ നിരന്തരമായി ഉണ്ടാകുന്ന സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തെ കുറിച്ച് ഗവര്‍ണര്‍ കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സാഹചര്യത്തില്‍ ബൂധനാഴ്ച്ച കലക്ടറുടെ അധ്യക്ഷതയില്‍ സമാധാന യോഗം ചേരും. വൈകിട്ട് 5ന് കലക്ടറുടെ ചേമ്പറിലാണ് യോഗം വിളിച്ചത്. എന്നാല്‍ യോഗത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് ബി.ജെ.പി ജില്ലാ നേതൃത്വം പറഞ്ഞു.
കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ മാലൂര്‍ മേഖലയിലും പാനൂരും സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കാതെ സമാധാന യോഗം ചേരുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ വാദം.
കഴിഞ്ഞ കുറേ ദിവസങ്ങളായി കണ്ണൂരിലെ പല മേഖലകളിലും സംഘര്‍ഷങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. ബി ജെ പി-ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക് നേരെ സി പി എം നടത്തുന്ന അക്രമം തടയാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ബി.ജെ.പി പ്രതിനിധി സംഘം ഗവര്‍ണ്ണര്‍ പി സദാശിവത്തിന് പരാതി നല്‍കിയിരുന്നു. ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍ സംസ്ഥാനത്ത് സമാധാനം ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് ഗവര്‍ണ്ണര്‍, ബി.ജെ.പി സംഘത്തിന് ഉറപ്പ് നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഗവര്‍ണ്ണര്‍ പി.സദാശിവം മുഖ്യമന്ത്രി പിണറായി വിജയനോട് സംഘര്‍ഷത്തെ സംബന്ധിച്ച് റിപ്പോര്‍ട്ട് തേടിയത്. ഡി ജി പി ലോക്‌നാഥ് ബെഹ്‌റയെയും ഗവര്‍ണ്ണര്‍ വിളിച്ചു വരുത്തി സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെക്കുറിച്ച് അന്വേഷിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kannur, Top-Headlines, District Collector, BJP, CPM, RSS, Investigation, Complaint,CPM BJP cnflict in kannur