കണ്ണൂരില്‍ കോവിഡ് ബാധിച്ച് മരിച്ച 71കാരന് രോഗം പിടിപെട്ടത് സമ്പര്‍ക്കം വഴി; എവിടെ നിന്നെന്ന് വ്യക്തമായില്ല
Apr 11, 2020, 10:47 IST
കണ്ണൂര്‍: (www.kasargodvartha.com 11.04.2020) കണ്ണൂരില്‍ കോവിഡ് ബാധിച്ച് മരിച്ച 71കാരന് രോഗം പിടിപെട്ടത് സമ്പര്‍ക്കം വഴി. എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്ന് കാര്യത്തില്‍ ഇനിയും വ്യക്തയുണ്ടായിട്ടില്ല. നാല് ദിവസമായി കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മാഹി ചെറുകല്ലായി സ്വദേശി മെഹ്‌റൂഫ് ആണ് ശനിയാഴ്ച രാവിലെ 7.15 മണിയോടെ മരണപ്പെട്ടത്. വെന്റിലേറ്ററിലായിരുന്നു.
നിരവധി പേരുമായി ഇയാള്‍ സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ പറഞ്ഞു. രണ്ടാഴ്ച മുന്‍പാണ് മെഹ്‌റൂഫിന് രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത്. മാര്‍ച്ച് 26 ന് തലശേരി ടെലി സെന്ററിലേക്ക് കൊണ്ടുപോയി. പിന്നീട് 29 നും 30 നും ഇദ്ദേഹം ആശുപത്രിയിലെത്തി. 30-ാം തീയതി നില വഷളായതോടെ അഡ്മിറ്റ് ചെയ്തു. പിന്നീട് നില അതീവ ഗുരുതരമായതോടെ ഇദ്ദേഹത്തെ ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയിലേക്ക് മാറ്റി.
ഇവിടെ വെച്ച് ന്യൂമോണിയ ബാധിച്ചതോടെ ആരോഗ്യസ്ഥിതി കൂടുതല്‍ വഷളായി. ഈ സമയത്ത് കൊവിഡ് പരിശോധനാ ഫലം പോസിറ്റീവാണെന്ന് വ്യക്തയി. ഇതോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഐസൊലേഷന്‍ ഐ സി യുവില്‍ പ്രവേശിപ്പിച്ചു. കടുത്ത ഹൃദ്രോഗിയും വൃക്കരോഗിയുമായിരുന്നു മെഹ്‌റൂഫെന്ന് ആരോഗ്യ വിഭാഗം അധികൃതര്‍ വ്യക്തമാക്കുന്നു.
Keywords: Kannur, Top-Headlines, Trending, COVID-19, Death, Covid death in Kannur
< !- START disable copy paste -->