city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സമ്പര്‍ക്കത്തിലൂടെ കോവിഡ്: കണ്ണൂര്‍ നഗരം പൂര്‍ണമായും അടച്ചിട്ടു, നിയന്ത്രണങ്ങള്‍ കടുപ്പിച്ച് അധികൃതര്‍

കണ്ണൂര്‍: (www.kasargodvartha.com 19.06.2020) കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കണ്ണൂര്‍ നഗരത്തിലെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് അധികൃതര്‍. കോര്‍പറേഷനിലെ മൂന്ന് ഡിവിഷനുകളിലെ നിയന്ത്രണം 11 ഡിവിഷനുകളിലേക്ക് വര്‍ധിപ്പിച്ചു. വെള്ളിയാഴ്ച മുതല്‍ കലക്ടറേറ്റില്‍ കോവിഡ് അവശ്യ ഓഫിസുകള്‍ മാത്രമേ പ്രവര്‍ത്തിക്കൂ. കണ്ണൂരില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ കോര്‍പ്പറേഷനിലെ ഒരു ഭാഗം അടച്ചിടാന്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് നിര്‍ദേശം നല്‍കി. കോര്‍പറേഷന്റെ 5, 11, 45, 46, 47, 48, 49, 50, 51, 52, 53 എന്നീ ഡിവിഷനുകളില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളാണ് അടച്ചിടുക.

ദേശീയ പാതയില്‍ നിന്ന് കണ്ടെയ്ന്‍മെന്റ് സോണുകളിലേക്കുള്ള ഇടറോഡുകള്‍ എല്ലാം പൊലീസ് ബാരിക്കേഡുകള്‍ ഉപയോഗിച്ച് അടച്ചു. നഗരത്തില്‍ കലക്ടറേറ്റിനും കാല്‍ടെക്‌സിനും സമീപം പൊലീസ് ബാരിക്കേഡുകള്‍ തീര്‍ത്തു. പരിശോധനയ്ക്കു ശേഷം മാത്രം വാഹനങ്ങള്‍ കടത്തി വിട്ടതിനാല്‍ രാവിലെ വലിയ ഗതാഗതക്കുരുക്കുണ്ടായി. ലോക് ഡൗണ്‍ കര്‍ശനമായി നടപ്പാക്കുമെന്നാണ് പൊലീസ് വിശദീകരണം.
 
സമ്പര്‍ക്കത്തിലൂടെ കോവിഡ്: കണ്ണൂര്‍ നഗരം പൂര്‍ണമായും അടച്ചിട്ടു, നിയന്ത്രണങ്ങള്‍ കടുപ്പിച്ച് അധികൃതര്‍

കണ്ണൂര്‍ നഗരത്തില്‍ നിന്നും തലശ്ശേരി ഭാഗത്തേക്ക് താണ വരെയും തളിപ്പറമ്പ് ഭാഗത്തേക്ക് പള്ളിക്കുന്ന് വരെയും ചാലോട് ഭാഗത്തേക്ക് കുഴിക്കുന്ന് വരെയും ജില്ലാ ആശുപത്രി ഭാഗത്തേക്ക് പ്രഭാത് ജങ്ഷന്‍ വരെയും കക്കാട് ഭാഗത്തേക്ക് കോര്‍ജാന്‍ സ്‌കൂള്‍ വരെയും തായത്തെരു ഭാഗത്തേക്ക് റെയില്‍വെ അണ്ടര്‍ പാസ് വരെയുമുള്ള പ്രദേശങ്ങളാണ് അടച്ചിടുക. ഇവിടെ മെഡിക്കല്‍ ഷോപ്പ് ഒഴികെയുള്ള സ്ഥാപനങ്ങള്‍ തുറക്കുന്നതിന് വിലക്കുണ്ടാകും. കൊറോണ പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ചുമതലകളില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍, ഓഫീസുകള്‍ എന്നിവയെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പി എസ് സി പരീക്ഷ, ഇന്റര്‍വ്യൂ, എസ്എസ്എല്‍സി മൂല്യ നിര്‍ണയ ക്യാമ്പ് എന്നിവയുമായി ബന്ധപ്പെട്ട ഡ്യൂട്ടിയിലുള്ള അധ്യാപകര്‍, ജീവനക്കാര്‍, യൂണിവേഴ്‌സിറ്റിയിലെ പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുമായി ബന്ധപ്പെട്ട ജീവനക്കാര്‍ എന്നിവരെയും നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ദേശീയപാത വഴിയുള്ള ഗതാഗതത്തിനും തടസ്സമുണ്ടാകില്ല. ജില്ലാകലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകനയോഗത്തിന്റേതാണ് തീരുമാനം.

വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മാടായി-6, കോട്ടയം മലബാര്‍-11, വേങ്ങാട്-12 എന്നീ വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണായും ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. പാട്യം പഞ്ചായത്തിലെ 13-ാം വാര്‍ഡ് കണ്ടെയിന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി.

Keywords:  Kannur, news, Kerala, COVID-19, District Collector, Top-Headlines, Covid 19: Kannur will be completely closed

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia