city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നൊമ്പരക്കാഴ്ച! കണ്ണൂരില്‍ കോവിഡ് ബാധിച്ച് മരിച്ച 71 കാരന്റെ മൃതദേഹം 10 അടി താഴ്ചയില്‍ ഖബറടക്കി, വന്‍ ജനാവലിയില്ല, ചടങ്ങില്‍ പങ്കെടുത്തത് സി എച്ച് സെന്റര്‍ പ്രവര്‍ത്തകരായ 4 പേര്‍ മാത്രം

കണ്ണൂര്‍: (www.kasargodvartha.com 11.04.2020) വന്‍ ജനാവലിയില്ലാതെ കണ്ണൂരില്‍ കോവിഡ് ബാധിച്ച് മരിച്ച 71 കാരന്റെ മൃതദേഹം 10 അടി താഴ്ചയില്‍ ഖബറടക്കി. മാഹി ചെറുകല്ലായി സ്വദേശി പി മഅ്‌റൂഫിന്റെ (71) മൃതദേഹമാണ് പരിയാരം പഞ്ചായത്തിലെ കോരന്‍പീടിക ജുമാ മസ്ജിദിന്റെ പുല്ലാഞ്ഞി പൊയിലിലെ ഖബര്‍സ്ഥാനില്‍ ഖബറടക്കിയത്. സി എച്ച് സെന്റര്‍ പ്രവര്‍ത്തകര്‍ ഖബറടക്കത്തിന് നേതൃത്വം നല്‍കി.

ശനിയാഴ്ച വൈകുന്നേരം 5.40നാണ് സംസ്‌ക്കാര കര്‍മ്മങ്ങള്‍ പൂര്‍ത്തീകരിച്ചത്. സാധാരണ രീതിയില്‍ നൂറു കണക്കിനാളുകള്‍ മരണാന്തര ചടങ്ങുകളില്‍ പങ്കെടുക്കുമെങ്കിലും പ്രത്യേക സാഹചര്യമായതിനാല്‍ നാലു പേര്‍ ചേര്‍ന്നാണ് ഖബറടക്ക ചടങ്ങുകള്‍ നടത്തിയത്. ഇത് ജനങ്ങള്‍ക്കിടയില്‍ ഹൃദയ നൊമ്പര കാഴ്ചയായി മാറി.

ശനിയാഴ്ച രാവിലെ 7.40 ന് പരിയാരത്തെ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ വെച്ച് മരിച്ച മഅ്‌റൂഫിന്റെ മൃതദേഹം മാഹിയിലേക്ക് കൊണ്ടു പോകുന്നതുമായി ബന്ധപ്പെട്ട് രാവിലെ മുതല്‍ തന്നെ അനിശ്ചിതത്വം നിലനില്‍ക്കുകയായിരുന്നു. മാഹി ചെറുകല്ലായിയിലാണ് താമസമെങ്കിലും ന്യൂ മാഹി മഹല്ലിലായിരുന്നു മഅ്‌റൂഫ് ഉള്‍പ്പെട്ടിരുന്നത്. ഇവിടെ സംസ്‌ക്കരിക്കുന്നതിന് എതിര്‍പ്പുകള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് തളിപ്പറമ്പ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ സംസ്‌ക്കരിക്കാന്‍ ആലോചനകള്‍ നടന്നുവെങ്കിലും കനത്ത എതിര്‍പ്പ് കാരണം അതും നടന്നില്ല. പിന്നീട് സാമൂഹിക പ്രതിബദ്ധത ഉയര്‍ത്തിപ്പിടിച്ച്  കോരന്‍പീടിക ജുമാഅത്ത് കമ്മറ്റി അനുമതി നല്‍കുകയായിരുന്നു.

ഉച്ചയ്ക്ക് 1.30 മണിയോടെ കബറടക്കത്തിന് നീക്കങ്ങള്‍ ആരംഭിച്ചു. 10 അടി താഴ്ച്ചയില്‍ കുഴിയെടുക്കാനായിരുന്നു ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. എട്ട് അടി കുഴി ആയപ്പോള്‍ പാറ കണ്ടതിനെ തുടര്‍ന്ന് പാറ പൊട്ടിക്കുന്ന മെഷീന്‍ എത്തിച്ചാണ് കുഴിയെടുത്തത്. അഞ്ച് മണിയോടെയാണ് കുഴി  ഒരുങ്ങിയത്. തുടര്‍ന്ന് കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നിന്നും മൃതദേഹം ഇവിടെയെത്തിച്ചു. ജനവാസ കേന്ദ്രത്തില്‍ നിന്നും കഷ്ടിച്ച് അഞ്ഞൂറ് മീറ്റര്‍ അകലത്തിലാണ് ജുമാഅത്ത് പള്ളിയുടെ ഖബര്‍സ്ഥാന്‍. പേഴ്സണല്‍ പ്രൊട്ടക്ഷന്‍ എക്യുപ്മെന്റ് (പിപി ഇ കിറ്റ്) ധരിച്ച മാഹി സ്വദേശികളായ സി എച്ച് സെന്ററിലെ എ വി യൂസഫ്, ജബ്ബാര്‍, അബ്ദുല്ല, ഹനീഫ എന്നിവരാണ് മൃതദേഹം സംസ്‌ക്കരിക്കാനായി ഖബര്‍സ്ഥാനിലേക്ക് കൊണ്ടുപോയത്.
നൊമ്പരക്കാഴ്ച! കണ്ണൂരില്‍ കോവിഡ് ബാധിച്ച് മരിച്ച 71 കാരന്റെ മൃതദേഹം 10 അടി താഴ്ചയില്‍ ഖബറടക്കി, വന്‍ ജനാവലിയില്ല, ചടങ്ങില്‍ പങ്കെടുത്തത് സി എച്ച് സെന്റര്‍ പ്രവര്‍ത്തകരായ 4 പേര്‍ മാത്രം

കര്‍ശനമായ സുരക്ഷാ നിര്‍ദേശങ്ങളോടെ ഏതാനും മിനുട്ടുകള്‍ നീണ്ടു നിന്ന മയ്യത്ത് സംസ്‌ക്കാര ചടങ്ങുകളോടെയാണ് ഖബറടക്കം നടന്നത്. മൃതദേഹം പത്ത് അടി താഴ്ചയില്‍ തന്നെ ഖബറടക്കണമെന്ന കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കേണ്ടി വന്നതിനാലാണ് സംസ്‌ക്കാരം ഉദ്ദേശിച്ചതിനെക്കാള്‍ നീണ്ടത്. പൊതു ജനങ്ങളെ പ്രദേശത്തേക്ക് വരാന്‍ അനുവദിച്ചില്ല. പോലീസ് മാധ്യമ പ്രവര്‍ത്തകര്‍ സന്നദ്ധ വളണ്ടിയര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെ അന്‍പതോളം ആളുകള്‍ പ്രദേശത്ത് എത്തിയിരുന്നു.

മാഹി പോലീസ് സൂപ്രണ്ട് യു. രാജശേഖര്‍, സ്പെഷ്യല്‍ കോവിഡ് കണ്‍ട്രോള്‍ പോലീസ് സൂപ്രണ്ട് രാജശങ്കര്‍ വെള്ളാത്ത്, തളിപ്പറമ്പ് ഡി വൈ എസ് പി ടി കെ. രത്നകുമാര്‍, പരിയാരം പഞ്ചായത്ത് പ്രസിഡന്റ് എ. രാജേഷ്, തളിപ്പറമ്പ നഗരസഭ ചെയര്‍മാന്‍ അള്ളാംകുളം മഹ് മൂദ് ഉള്‍പ്പെടെ ഖബര്‍ സ്ഥാനില്‍ എത്തിയിരുന്നു. ജെ സി ബി ഉപയോഗിച്ചാണ് കുഴി മൂടിയത്. മരിച്ച മഅ്‌റൂഫിന്റെ ബന്ധുക്കളും പരിയാരത്ത് എത്തിയിരുന്നു.

നൊമ്പരക്കാഴ്ച! കണ്ണൂരില്‍ കോവിഡ് ബാധിച്ച് മരിച്ച 71 കാരന്റെ മൃതദേഹം 10 അടി താഴ്ചയില്‍ ഖബറടക്കി, വന്‍ ജനാവലിയില്ല, ചടങ്ങില്‍ പങ്കെടുത്തത് സി എച്ച് സെന്റര്‍ പ്രവര്‍ത്തകരായ 4 പേര്‍ മാത്രം

നൊമ്പരക്കാഴ്ച! കണ്ണൂരില്‍ കോവിഡ് ബാധിച്ച് മരിച്ച 71 കാരന്റെ മൃതദേഹം 10 അടി താഴ്ചയില്‍ ഖബറടക്കി, വന്‍ ജനാവലിയില്ല, ചടങ്ങില്‍ പങ്കെടുത്തത് സി എച്ച് സെന്റര്‍ പ്രവര്‍ത്തകരായ 4 പേര്‍ മാത്രം

നൊമ്പരക്കാഴ്ച! കണ്ണൂരില്‍ കോവിഡ് ബാധിച്ച് മരിച്ച 71 കാരന്റെ മൃതദേഹം 10 അടി താഴ്ചയില്‍ ഖബറടക്കി, വന്‍ ജനാവലിയില്ല, ചടങ്ങില്‍ പങ്കെടുത്തത് സി എച്ച് സെന്റര്‍ പ്രവര്‍ത്തകരായ 4 പേര്‍ മാത്രം

Keywords:  Kerala, news, Kannur, Top-Headlines, Trending, COVID-19, Death, Deadbody, Covid-19 death; Maroof's dead body buried
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia