city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Arrest | 'വിനോദ സഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന കമിതാക്കളുടെ രഹസ്യദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു'; 3 പേര്‍ പിടിയില്‍

കണ്ണൂര്‍: (www.kasargodvartha.com) തലശേരിയിലെ പാര്‍കുകളിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലുമെത്തുന്ന കമിതാക്കളുടെ രഹസ്യദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയിലൂടെ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുന്ന പൂവാലന്‍മാര്‍ക്കെതിരെ നടപടി ശക്തമാക്കുമെന്ന് തലശേരി ടൗണ്‍ പൊലിസ് ഇന്‍സ്പെക്ടര്‍ എം വി ബിജു അറിയിച്ചു. കഴിഞ്ഞ ദിവസം എസ് ഐ ആര്‍ മനു എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം ഇത്തരത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന മൂന്ന് പൂവാലന്‍മാരെ അറസ്റ്റു ചെയ്തിരുന്നു.

ഇന്‍ഡ്യന്‍ ശിക്ഷാവകുപ്പ് പ്രകാരം 119 പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. വടകര, തിരുവങ്ങാട്, പിണറായി എന്നിവടങ്ങളിലുള്ളവരാണ് പിടിയിലായത്. ഇവരെ പിന്നീട് ചോദ്യം ചെയ്തതിനു ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. വിനോദസഞ്ചാരകേന്ദ്രങ്ങളിലെത്തുന്ന സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥിനികള്‍ ഉള്‍പെടെയുള്ള കമിതാക്കളുടെ രഹസ്യദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് പൊലിസ് അന്വേഷണമാരംഭിച്ചത്.

Arrest | 'വിനോദ സഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന കമിതാക്കളുടെ രഹസ്യദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു'; 3 പേര്‍ പിടിയില്‍

ചില അശ്‌ളീല സൈറ്റുകളിലും ഇത്തരം ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ഇതേതുടര്‍ന്നാണ് സൈബര്‍ പൊലിസിന്റെ സഹായത്തോടെ അപ്ലോഡ് ചെയ്തവരെ കുറിച്ചുള്ള വിവരങ്ങള്‍ തേടിയത്. തലശേരി ഓവര്‍ബറീസ് ഫോളി, സെഞ്ച്വറി പാര്‍ക്ക്, കടല്‍പ്പാലം, തലശേരികോട്ട എന്നിവടങ്ങളില്‍ നിന്നാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇവിടെയുള്ള കാടുപിടിച്ച ഒഴിഞ്ഞസ്ഥലങ്ങളില്‍ മൊബൈല്‍ ക്യാമറയിലൂടെ ഒളിഞ്ഞിരുന്നുമാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് തെളിഞ്ഞിട്ടുണ്ട്.

വരുംദിവസങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വനിതാ പൊലിസ് സ്പെഷ്യല്‍ ടീമിന്റെ നേതൃത്വത്തില്‍ പരിശോധന ശക്തമാക്കുമെന്ന് തലശേരി ടൗണ്‍ പൊലിസ് അറിയിച്ചു. കുട്ടികളെ പഠിക്കാനായി വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്ക് അയക്കുന്ന രക്ഷിതാക്കള്‍ അവര്‍ അവിടെ എത്തുന്നുണ്ടോയെന്നു ഉറപ്പുവരുത്തണമെന്നും കുട്ടികളുടെ ഹാജര്‍ നില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരിശോധിക്കണമെന്നും പൊലിസ് മുന്നറിയിപ്പു നല്‍കി.

Keywords:  Kannur, News, Kerala, Top-Headlines, arrest, Crime, Couples photos circulated on social media'; 3 arrested.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia