Fire | കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു; ദമ്പതികൾക്ക് ദാരുണാന്ത്യം; മരിച്ച യുവതി ഗർഭിണി
Feb 2, 2023, 12:43 IST
കണ്ണൂർ: (www.kasargodvartha.com) ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ച് ദമ്പതികൾ മരിച്ചു. കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്. കുറ്റ്യാട്ടൂർ സ്വദേശികളായ പ്രജിത്ത്, ഭാര്യ റിഷ എന്നിവരാണ് മരിച്ചത്. കാറിന്റെ ഡോർ അടഞ്ഞതാണ് ഇവർക്ക് രക്ഷപ്പെടാൻ കഴിയാതിരുന്നത്. പിൻ ഭാഗത്തുണ്ടായിരുന്ന ഒരു കുട്ടിയുൾപെടെ നാലു പേർ രക്ഷപ്പെട്ടു.
100 മീറ്റർ അകലെയുണ്ടായിരുന്ന ഫയർഫോഴ്സ് തീ അണച്ചുവെങ്കിലും ഗർഭിണിയായ റിഷയെയും, ഭർത്താവിനെയും രക്ഷിക്കാൻ കഴിഞ്ഞില്ല. പുറകിൽ അമ്മയും അച്ഛനും കുട്ടിയുമാണുണ്ടായിരുന്നത്. നാട്ടുകാർ ഓടിക്കൂടിയെത്തിയാണ് മുൻഭാഗത്തെ വാതിൽ വെട്ടി പൊളിച്ച് ദമ്പതികളെ ആശുപത്രിയിലെത്തിച്ചത്.
Keywords: Kannur, News, Kerala, Top-Headlines, Accident, Death, Couples died as car catches fire.