നെല്ലിപ്പാറ പീഡനം: ചട്ടഞ്ചാലിലെ കരാറുകാരന്‍ റിമാന്‍ഡില്‍
Jul 26, 2013, 17:28 IST
കണ്ണൂര്‍: കാസര്‍കോട്ട് സംശയാപദമായ സാഹചര്യത്തില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ചട്ടഞ്ചാലിലെ പ്രമുഖ കരാറുകാരന്‍ ബി.എം മുഹമ്മദ്കുഞ്ഞി (50)യെ ആലക്കോട് സി.ഐ എം.എം മാത്യു അറസ്റ്റ് ചെയ്തു.
തളിപ്പറമ്പ് ഡി.വൈ.എസ്.പി കെ.എസ് സുദര്‍ശനന്റെ നിര്‍ദേശപ്രകാരമായിരുന്നു അറസ്റ്റ്. ഇന്ത്യന്‍ ശിക്ഷാ നിയമം 376-ാം വകുപ്പ് പ്രകാരമാണ് മുഹമ്മദ്കുഞ്ഞിയെ അറസ്റ്റ് ചെയ്തത്. ഇയാളെ തലശേരി സെഷന്‍സ് കോടതി രണ്ടാഴ്ചയ്‌ത്തേക്ക് റിമാന്‍ഡ് ചെയ്തു.
ആലക്കോട്, നെല്ലിപ്പാറ സ്വദേശിനിയായ പെണ്‍കുട്ടി കാസര്‍കോട്ട് പിടിയിലായപ്പോഴാണ് പീഡന സംഭവം പുറംലോകം അറിഞ്ഞത്. കേസില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളടക്കം ആറുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. മുഹമ്മദ്കുഞ്ഞിയുടെ ഡ്രൈവര്‍ ആലക്കോട് ചാണേക്കുണ്ടിലെ അസീന്‍, ഇടനിലക്കാരിയും പെണ്‍കുട്ടിയുടെ അയല്‍ക്കാരിയുമായ സിന്ധു എന്നിവര്‍ ഒളിവിലാണ്. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
അറസ്റ്റിലായ മുഹമ്മദ്കുഞ്ഞിയുടെ ഔട്ട്ഹൗസിലാണ് അസീന്‍ പെണ്‍കുട്ടിയെ അഞ്ചുദിവസം താമസിപ്പിച്ചു പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ഇവിടെ വെച്ച് മുഹമ്മദ്കുഞ്ഞിയും രണ്ട് തവണ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. അസീന് ഒളിവില്‍ കഴിയാന്‍ വേണ്ടി സഹായങ്ങള്‍ ചെയ്തുകൊടുത്തത് മുഹമ്മദ്കുഞ്ഞിയാണെന്നും പോലീസ് പറഞ്ഞു.

Keywords : Kannur, Chattanchal, Rape, Case, Arrest, Court, Police, Kerala, Kasaragod, Muhammed Kunhi, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.