city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ട്രെ­യിന്‍ യാ­ത്ര­ക്കാ­ര­ന്റെ 50 ല­ക്ഷം ന­ഷ്ട­പ്പെ­ട്ടെ­ന്ന പ­രാ­തി­യില്‍ ദു­രൂഹത

ട്രെ­യിന്‍ യാ­ത്ര­ക്കാ­ര­ന്റെ 50 ല­ക്ഷം ന­ഷ്ട­പ്പെ­ട്ടെ­ന്ന പ­രാ­തി­യില്‍ ദു­രൂഹത
കാ­ഞ്ഞ­ങ്ങാ­ട്: മാ­വേ­ലി എ­ക്‌­സ്­പ്ര­സില്‍ റി­യല്‍ എ­സ്റ്റേ­റ്റു­കാ­രന്‍ ക­ണ്ണൂര്‍ പ­ള്ളി­ക്കു­ന്ന് സൈ­നാ­ത്ത് വീ­ട്ടില്‍ നാ­രാ­യ­ണ­ന്റെ(42) 50 ല­ക്ഷം രൂ­പ അ­ട­ങ്ങു­ന്ന ബാ­ഗ് കൊ­ള്ള­യ­ടി­ക്ക­പ്പെ­ട്ട സം­ഭ­വ­ത്തില്‍ ദു­രൂഹത.­­ സ്ഥ­ലം ഇ­ട­പാ­ടു­മാ­യി ബന്ധ­പ്പെ­ട്ട് തി­രു­വ­ന­ന്ത­പു­ര­ത്ത് പോ­യി മ­ട­ങ്ങ­വേ വ്യാ­ഴാഴ്ച പു­ലര്‍­ചെ ഒ­രു മ­ണി­ക്ക് ശേ­ഷം തൃ­ശൂ­രി­നും ഷൊര്‍­ണൂ­രി­നു­മി­ട­യില്‍ പ­ണം ന­ഷ്ട­മാ­യെ­ന്നാ­ണ് നാ­രാ­യ­ണ­ന്റെ പ­രാ­തി.

ബാ­ഗു­കള്‍ ബര്‍­ത്തില്‍ ത­ല ഭാ­ഗ­ത്ത് വെ­ച്ച് ഉ­റ­ങ്ങി­യെ­ന്നും കോ­ഴി­ക്കോ­ട്ട് എ­ത്തു­മ്പോ­ഴാ­ണ് പ­ണ­മ­ട­ങ്ങി­യ ബാ­ഗ് ന­ഷ്ട­പ്പെ­ട്ട­താ­യി അ­റി­ഞ്ഞ­തെ­ന്നും നാ­രാ­യ­ണന്‍ പ­റ­യുന്നു. ഈ പ­രാ­തി­യു­ടെ നി­ജ­സ്ഥി­തി അ­ന്വേഷി­ക്കാന്‍ തു­ട­ങ്ങി­യ റെ­യില്‍­വെ പോ­ലീ­സ് നാ­രാ­യ­ണ­ന്റെ മൊ­ഴി­യില്‍ അ­വ്യക്തത­കള്‍ ക­ണ്ടെ­ത്തി­യി­ട്ടു­ണ്ട്. കെ­ട്ടി­ട നിര്‍­മാ­ണ­വും റി­യല്‍ എ­സ്റ്റേ­റ്റ് ഇ­ട­പാ­ടു­മു­ള്ള നാ­രാ­യ­ണ­ന് നി­ര­വ­ധി ബാ­ങ്കു­ക­ളി­ലാ­യി ഏ­താ­ണ്ട് 20 ല­ക്ഷ­ത്തി­ലേ­റെ രൂ­പ­യു­ടെ ക­ടബാ­ധ്യതയു­ണ്ടെ­ന്ന് പോ­ലീ­സ് ക­ണ്ടെ­ത്തി­യി­ട്ടു­ണ്ട്.

നാ­രാ­യ­ണ­ന്റെ ഭാ­ര്യയെ ചോ­ദ്യം ചെ­യ്­ത­പ്പോള്‍ ഇ­ത്ര­യും വ­ലി­യൊ­രു തു­ക­യു­മാ­യി നാ­രാ­യ­ണന്‍ വീ­ട്ടില്‍ നി­ന്ന് ഇ­റ­ങ്ങി­യി­ട്ടി­ല്ലെ­ന്ന് വ്യ­ക്ത­മാ­യി­ട്ടു­ണ്ട്. ഇ­ദ്ദേ­ഹം തി­രു­വ­ന­ന്ത­പു­ര­ത്തേ­ക്ക് പോ­യ­ത് ഭൂ­മി ക­ച്ച­വ­ട­മാ­ക്കാ­ന­ല്ലെ­ന്നും സ്ഥ­ലം കാ­ണാന്‍ മാ­ത്ര­മാ­ണെ­ന്നും പോ­ലീ­സി­ന് സൂ­ച­ന കി­ട്ടി­യി­ട്ടു­ണ്ട്. സ്ഥ­ലം മാ­ത്രം കാ­ണാന്‍ പോ­കു­മ്പോള്‍ ഇ­ത്ര­യ­ധി­കം പ­ണം കൂ­ടെ കൊ­ണ്ടു­പോ­കു­മോ എ­ന്ന സം­ശ­യ­മാ­ണ് റെ­യില്‍­വെ പോ­ലീ­സി­നു­ള്ള­ത്.­­

സം­ഭ­വ­വു­മാ­യി ബ­ന്ധ­പ്പെ­ട്ട് തി­ടു­ക്ക­ത്തില്‍ കേ­സു­കള്‍ ര­ജി­സ്റ്റര്‍ ചെ­യ്യേ­ണ്ടെ­ന്നാ­ണ് റെ­യില്‍­വെ പോ­ലീ­സി­ന്റെ തീ­രു­മാ­നം. ക­വര്‍­ച ന­ട­ന്നു­വെ­ന്ന് പ­റ­യുന്ന സ്ഥ­ല­പ­രി­ധി ഷൊര്‍­ണൂ­രി­ലാ­യ­തി­നാല്‍ നാ­രാ­യ­ണ­ന്റെ പ­രാ­തി ഷൊര്‍­ണൂര്‍ റെ­യില്‍­വെ പോ­ലീ­സി­ന് കൈ­മാ­റാ­നാ­ണ് ക­ണ്ണൂര്‍ റെ­യില്‍­വെ പോ­ലീ­സ് തീ­രു­മാ­നി­ച്ചി­ട്ടു­ള്ള­ത്.

Keywords:  Kasaragod, Kanhangad, Injured, Police, Kannur, Kerala, Train 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia