ശുഐബ് വധം; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് എം. ലിജു; മനുഷ്യരെ തുണ്ടംതുണ്ടമായി വെട്ടിക്കൊല്ലുന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്നും ആരോപണം, വീഡിയോ കാണാം
Feb 16, 2018, 19:27 IST
കണ്ണൂർ: (www.kasargodvartha.com 16.02.2018) സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് എം. ലിജു. മനുഷ്യരെ തുണ്ടംതുണ്ടമായി വെട്ടിക്കൊല്ലുന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്നും ലിജു ആരോപിച്ചു. കണ്ണൂരില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ലിജു. ചോരക്കൊതിയന്മാരായ പാര്‍ട്ടിയാണ് സിപിഎമ്മെന്ന് നേതാക്കളുടെ പേരെടുത്ത് പറഞ്ഞാണ് ലിജു ഗുരുതരമായ ആരോപണം ഉയര്‍ത്തുന്നത്. ഏറ്റവും വലിയ ഭീകരവാദികളാണ് സിപിഎം.
രാക്ഷസന്മാരായ ഈ പാര്‍ട്ടിയെ നാട്ടില്‍ നിന്നും കെട്ടുകെട്ടിക്കണമെന്നും ലിജു ആവശ്യപ്പെട്ടു. തട്ടിപ്പുകാരനായ മക്കള്‍ക്കെതിരെയുള്ള ആരോപണം മറക്കാന്‍ വേണ്ടിയാണ് നിരപരാധിയായ ശുഐബ് എന്ന ചെറുപ്പക്കാരനെ കൈയ്യും കാലും വെട്ടിയരിഞ്ഞ് കൊലപ്പെടുത്തിയതെന്ന് ലിജു ആരോപിച്ചു. കഥയൊന്നു മാറ്റിപ്പിടിക്കാന്‍ വേണ്ടിയാണ് കണ്ണൂരിലെ സഖാക്കള്‍ കൊലപാതകം ആസൂത്രണം ചെയ്തത്. കൊലനടന്നാല്‍ ഒന്നോ രണ്ടോ ദിവസം ചര്‍ച്ച ചെയ്ത് മറക്കുന്നവരായി മലയാളി സമൂഹം മാറിക്കഴിഞ്ഞു. ഇത് മനസിലാക്കിയാണ് സിപിഎം എതിരാളികളെ ക്രൂരമായി ഇല്ലാതാക്കുന്നത്.
മൃഗതുല്യരായ നരാധമന്മാരെ കുറച്ച് ദിവസങ്ങള്‍ക്കു ശേഷം ആരാധിക്കുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. കേരളത്തിലെ ആദ്യ കൊലപാതകക്കേസിലെ പ്രതിയാണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്. കൊലക്കേസിലെ പ്രതിയായ കോടിയേരിയും ജയരാജന്മാരും വഴിയിലിറങ്ങി നടക്കുന്നത് കോണ്‍ഗ്രസുകാര്‍ ഉള്‍പെടെയുള്ളവരുടെ സഹിഷ്ണുത കൊണ്ടുമാത്രമാണെന്നും ലിജു പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Video, Congress, CPM, Congress leader Liju against CPM; Watch Video < !- START disable copy paste -->
രാക്ഷസന്മാരായ ഈ പാര്‍ട്ടിയെ നാട്ടില്‍ നിന്നും കെട്ടുകെട്ടിക്കണമെന്നും ലിജു ആവശ്യപ്പെട്ടു. തട്ടിപ്പുകാരനായ മക്കള്‍ക്കെതിരെയുള്ള ആരോപണം മറക്കാന്‍ വേണ്ടിയാണ് നിരപരാധിയായ ശുഐബ് എന്ന ചെറുപ്പക്കാരനെ കൈയ്യും കാലും വെട്ടിയരിഞ്ഞ് കൊലപ്പെടുത്തിയതെന്ന് ലിജു ആരോപിച്ചു. കഥയൊന്നു മാറ്റിപ്പിടിക്കാന്‍ വേണ്ടിയാണ് കണ്ണൂരിലെ സഖാക്കള്‍ കൊലപാതകം ആസൂത്രണം ചെയ്തത്. കൊലനടന്നാല്‍ ഒന്നോ രണ്ടോ ദിവസം ചര്‍ച്ച ചെയ്ത് മറക്കുന്നവരായി മലയാളി സമൂഹം മാറിക്കഴിഞ്ഞു. ഇത് മനസിലാക്കിയാണ് സിപിഎം എതിരാളികളെ ക്രൂരമായി ഇല്ലാതാക്കുന്നത്.
മൃഗതുല്യരായ നരാധമന്മാരെ കുറച്ച് ദിവസങ്ങള്‍ക്കു ശേഷം ആരാധിക്കുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. കേരളത്തിലെ ആദ്യ കൊലപാതകക്കേസിലെ പ്രതിയാണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്. കൊലക്കേസിലെ പ്രതിയായ കോടിയേരിയും ജയരാജന്മാരും വഴിയിലിറങ്ങി നടക്കുന്നത് കോണ്‍ഗ്രസുകാര്‍ ഉള്‍പെടെയുള്ളവരുടെ സഹിഷ്ണുത കൊണ്ടുമാത്രമാണെന്നും ലിജു പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Video, Congress, CPM, Congress leader Liju against CPM; Watch Video