POCSO Case | കന്‍ഡക്ടറെ പോക്സോ ചുമത്തി അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് തലശേരിയില്‍ ബസുകളുടെ മിന്നല്‍ പണിമുടക്ക്
Oct 30, 2023, 11:50 IST
തലശേരി: (KasargodVartha) തലശേരിയിലെ ബസുകളുടെ മിന്നല്‍ പണിമുടക്കില്‍ യാത്രക്കാര്‍ പെരുവഴിയിലായി. സ്കൂളിലേക്കുള്ള ബസ് യാത്രയ്ക്കിടെ വിദ്യാര്‍ഥിനികളെ ശാരിരികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ ബസ് കന്‍ഡക്ടറെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ - തലശേരി, പെരിങ്ങത്തൂര്‍ - നാദാപുരം, തലശേരി റൂടുകളില്‍ ബസ് ജീവനക്കാര്‍ പണിമുടക്കി. ഇതു കാരണം വിദ്യാര്‍ഥികള്‍ ഉള്‍പെടെയുള്ള നൂറ് കണക്കിന് യാത്രക്കാര്‍ വാഹന സൗകര്യമില്ലാതെ വലഞ്ഞു.
കരിയാട് - തലശേരി - കണ്ണൂര്‍ റൂടിലോടുന്ന സീന ബസ് കന്‍ഡക്ടര്‍ സത്യാനന്ദനെയാണ് (59) കഴിഞ്ഞ ദിവസം ചൊക്ലി പൊലീസ് പോക്സോ ചുമത്തി അറസ്റ്റു ചെയ്തത്. ഇയാളെ തലശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ബസ് യാത്രക്കാരായ എട്ട്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന പത്ത് വിദ്യാര്‍ഥിനികളെ ഇയാള്‍ ബസ് യാത്രയ്ക്കിടെ പീഡിപ്പിച്ചുവെന്നാണ് പരാതി.
വിദ്യാര്‍ഥിനികള്‍ സ്കൂള്‍ പ്രധാന അധ്യാപകനോട് പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് ചൊക്ലി പൊലീസ് രണ്ടു വിദ്യാര്‍ഥിനികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിക്കെതിരെ പോക്സോ കേസെടുത്തത്. കഴിഞ്ഞ 26 മുതല്‍ ഇയാള്‍ ബസില്‍ യാത്ര ചെയ്തിരുന്ന വിദ്യാര്‍ഥിനികളെ ശാരീരികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.

എന്നാല്‍ ബസ് തൊഴിലാളികളെ കള്ള കേസില്‍ കുടുക്കുന്ന പ്രവണത തുടര്‍ന്നാല്‍ ബസ് വ്യവസായം മുന്‍പോട്ടു കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് ബസ് ഓണേഴ്സ് കോ ഓര്‍ഡിനേഷന്‍ കമിറ്റി സംസ്ഥാന ജെനറല്‍ സെക്രടറി രാജ്കുമാര് കരു വാരത്ത് കണ്ണൂരില്‍ പ്രതികരിച്ചു.
Keywords: Conductor remanded in POCSO case; Bus strike today on routes in Panur and Thalassery regions, Kannur, News, Conductor, POCSO Case, Remanded, Complaint, Police, Students, Kerala News.