Complaint | വിമാനത്തില്‍വച്ച് 15 വയസുകാരനെ പീഡിപ്പിച്ചതായി പരാതി; എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് ജീവനക്കാരനെതിരെ കേസ്
Jun 12, 2022, 07:50 IST
കണ്ണൂര്‍: (www.kasargodvartha.com) വിമാനത്തില്‍വച്ച് 15 വയസുകാരനെ പീഡിപ്പിച്ചതായി പരാതി. മസ്ഖതില്‍ നിന്ന് കണ്ണൂരിലേക്ക് വന്ന എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് വിമാനത്തില്‍വച്ചാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. ജൂണ്‍ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പ്രസാദ് എന്ന എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് ജീവനക്കാരനെതിരെ കണ്ണൂര്‍ എയര്‍പോര്‍ട് പൊലീസ് പോക്‌സോ ചുമത്തി കേസെടുത്തു. ആണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പ്രതി സ്പര്‍ശിച്ചെന്നാണ് പരാതി. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
Keywords: Kannur, news, Kerala, Top-Headlines, complaint, Police, case, Crime, Complaint that 15-year-old boy molested on plane.