ഭാര്യയെ സംശയം: മര്‍ദിച്ച ശേഷം വെട്ടിക്കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവിനെതിരെ കേസ്
Feb 9, 2019, 21:28 IST
പരിയാരം: (www.kasargodvartha.com 09.02.2019) ഭാര്യയുടെ സ്വഭാവശുദ്ധിയില്‍ സംശയിച്ച് മര്‍ദിക്കുകയും വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കേസെടുത്തു. പരിയാരം സ്റ്റേഷന്‍ പരിധിയിലെ ആലക്കോട് പറോട്ടിയിലെ ചിറ്റാരിക്കാരത്തി ജാനകി (55) ന്റെ പരാതിയിലാണ് ഭര്‍ത്താവ് പുതിയപുരയില്‍ പത്മനാഭനെതിരെ പരിയാരം പോലീസ് കേസെടുത്തത്.
ഇക്കഴിഞ്ഞ ഡിസംബര്‍ 29ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സംഭവം. പത്മനാഭന്‍ മുഖത്തും ദേഹത്തും മര്‍ദിക്കുകയും കഴുത്തിന് പിടിച്ച് കത്തി കൊണ്ട് വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് ജാനകി പരാതിയില്‍ വ്യക്തമാക്കി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Complaint lodged by wife, Kannur, Kerala, News, Housewife, Murder-attempt, Husband, Case.
Keywords: Complaint lodged by wife, Kannur, Kerala, News, Housewife, Murder-attempt, Husband, Case.