city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Pinarayi Vijayan | ബിജെപി ഇഡിയെ കയറൂരി വിട്ടത് മൂന്നാമതും ഭരണത്തിലെത്താന്‍ കഴിയുമോ എന്നുള്ള വെപ്രാളത്തിലെന്ന് മുഖ്യമന്ത്രി

കണ്ണൂര്‍: (KasargodVartha) കേന്ദ്രത്തില്‍ മൂന്നാമതും ഭരണത്തിലെത്താന്‍ കഴിയില്ലെന്നതിന്റെ വെപ്രാളത്തിലാണ് ബിജെപി സര്‍കാര്‍ കേന്ദ്ര ഏജന്‍സിയായ ഇഡിയെ കയറൂരി വിട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 

പ്രതിപക്ഷ പാര്‍ടികള്‍ അധികാരത്തിലിരിക്കുന്ന നാല് സംസഥാനങ്ങളിലാണ് കഴിഞ്ഞ ദിവസം ഒരേസമയം ഇഡി റെയ്ഡ് നടന്നത്. പുതിയ സാഹചര്യത്തില്‍ ബിജെപി എങ്ങനെ പ്രതികരിക്കുമെന്നതിന്റെ സൂചനയാണിതെന്നും പിണറായി പറഞ്ഞു. ധര്‍മടം മണ്ഡലത്തില്‍ എല്‍ഡിഎഫ് കുടുംബസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Pinarayi Vijayan | ബിജെപി ഇഡിയെ കയറൂരി വിട്ടത് മൂന്നാമതും ഭരണത്തിലെത്താന്‍ കഴിയുമോ എന്നുള്ള വെപ്രാളത്തിലെന്ന് മുഖ്യമന്ത്രി

മൂന്നാമത്തെ തവണയും ബിജെപി അധികാരത്തിലെത്തുന്നത് അപരിഹാര്യമായ ആപത്താണെന്ന വസ്തുത പൊതുവെ രാജ്യത്തെ ജനങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. ഈ ആപത്ത് ഒഴിവാക്കേണ്ടതാണെന്ന പൊതുനിലപാടിലാണ് എല്ലാവരും. മതനിരപേക്ഷത ആഗ്രഹിക്കുന്നവര്‍ ചേര്‍ന്നുള്ള കൂട്ടായ്മ വന്നത് അതിനാണ്. തുടര്‍ഭരണം ബിജെപിയുടെ കൈകളില്‍ എത്താതിരിക്കാനുള്ള ശ്രമമാണ് നടത്തേണ്ടത്. ഈ കൂട്ടായ്മ ശക്തിപ്പെടുത്താനുള്ള ചര്‍ചകളാണ് രാജ്യത്തെങ്ങും. ഇനിയൊരു ടേം അസാധ്യമാണെന്ന തിരിച്ചറിവ് ബിജെപിക്കുമുണ്ട്. അത് കൂടുതല്‍ ആപല്‍ക്കരമായ നീക്കങ്ങളിലേക്ക് അവരെ പ്രേരിപ്പിക്കും.

സമീപദിവസങ്ങളിലെ റെയ്ഡ് അടക്കമുള്ള സംഭവങ്ങളും അതാണ് സൂചിപ്പിക്കുന്നത്. ഇനിയും ഇത്തരം കൂടുതല്‍ നീക്കങ്ങള്‍ പ്രതീക്ഷിക്കാം. അതേസമയം ഏതെങ്കിലും ബിജെപി ഇതരരെ തിരഞ്ഞെടുപ്പില്‍ ജയിപ്പിച്ചിട്ടും കാര്യമില്ലെന്നതും ഓര്‍ക്കണം. അത് സംഘപരിവാര്‍ മനസുള്ളവരാകരുത്. മതനിരപേക്ഷതയ്ക്കുവേണ്ടി ഉറച്ച മനസോടെ നിലകൊള്ളുന്നവരും വര്‍ഗീയതയെ ചെറുക്കുന്നവരുമാകണം. കോണ്‍ഗ്രസിന് ഒരിക്കലും ഇക്കാര്യത്തില്‍ തീര്‍ചയും മൂര്‍ചയുമുള്ള നിലപാട് എടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Keywords:  CM Pinarayi Vijayan About BJP ED Raid Against Opposition Parties, Kannur, News, Chief Minister,  Pinarayi Vijayan, BJP, ED Raid, Congress, Election, Kerala News.  

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia